അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : തലശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് പരിധിയില്‍ ന്യൂമാഹി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വര്‍ക്കറുടെ യോഗ്യത എസ് എസ് എല്‍ സി പാസ്. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ് എസ് എല്‍ സി പാസാകാത്ത എഴുത്തും വായനയും അറിയുന്നവരായിരിക്കണം.
പ്രായം 2024 ജനുവരി ഒന്നിന് 18നും 46നും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം വരെ ഇളവ് ലഭിക്കും.
അപേക്ഷാ ഫോറം തലശ്ശേരി ഐ സി ഡി എസ് ഓഫീസിലും ന്യൂമാഹി പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി ഐ സി ഡി എസ് ഓഫീസില്‍ ലഭ്യമാക്കണം.
ഫോണ്‍: 0490 2344488.