ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം

ആലപ്പുഴഃ മാവേലിക്കര ഐ.സി.ഡി.എസ്. പരിധിയിലെ തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര, മാന്നാർ എന്നീ പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമുള്ള 18-നും 46നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസിൽ നൽകണം.
ഫോൺ: 0479- 234046