ക്ഷീരവികസന വകുപ്പിൽ അനലിസ്റ്റ് ഒഴിവ്

Share:

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിൻറെ കീഴിൽ തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം: രണ്ട്.
യോഗ്യത: എം.ടെക്(ഡയറി കെമിസ്ട്രി)/ബി.ടെക് (ഡയറി ടെക്നോളജി)/ എം.എസ്‌സി (ബയോകെമിസ്ട്രി) ,
വെള്ളത്തിൻറെ IS 10500 പ്രകാരമുള്ള പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എഎഎസ്, ഐസിപി എംഎസ്, ജിസി, എച്ച്പിഎൽസി എന്നീ ഉപകരണങ്ങളുടെ പ്രവർത്തനത്തിലുള്ള പ്രായോഗിക പരിചയം എന്നിവ ഉണ്ടായിരിക്കണം. എൻഎബിഎൽ അംഗീകൃത ലാബിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായം: 18നും 40നും മധ്യേയായിരിക്കണം.

പ്രതിമാസ വേതനം: 30,000 രൂപ (കൺസോളിഡേറ്റഡ്).

അഭിമുഖത്തിൻറെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഓഫീസിൽ ലഭിക്കണം.

അപേക്ഷ അയക്കേണ്ട വിലാസം: ജോയിൻറ് ഡയറക്ടർ/ക്വാളിറ്റി മാനേജർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695 004.
ഇ-മെയിൽ: statedairylaboratary@gmail.com
വെബ്സൈറ്റ്: www.dairydevelopment.kerala.gov.in
ഫോൺ: 0471 2440074.

Share: