ആംബുലന്‍സ് ഡ്രൈവര്‍: വാക് ഇന്‍ ഇൻറര്‍വ്യൂ

Share:

പത്തനംതിട്ട : പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്.

യോഗ്യത : ഹെവി വെഹിക്കിള്‍ ലൈസെന്‍സ് ആന്‍ഡ് ബാഡ്ജ് ഉണ്ടായിരിക്കണം. ആംബുലന്‍സ് ഡ്രൈവര്‍, കോണ്‍ട്രാക്ട് വെഹിക്കിള്‍ എന്നിവ ഓടിക്കുന്നതില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

പ്രായ പരിധി 23 – 35 ( ഒബിസി വിഭാഗം പ്രായപരിധി 38, എസ് സി/എസ്ടി പ്രായപരിധി 40. ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.).

അഭിമുഖം ഏപ്രില്‍ ഏഴിന് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ 11 ന് നടത്തും. ബയോ ഡേറ്റയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം.

Share: