ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിരവധി ഒഴിവുകൾ
ഋഷികേശിലെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 255 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായാണ് ഒഴിവുകള്‍. ഗ്രൂപ്പ് സിയില്‍ പെടുന്ന തസ്തികകളായ സ്റ്റോര്‍ കീപ്പര്‍-കം-ക്ലാര്‍ക്ക് (51), വയര്‍മാന്‍ (20), സാനിറ്ററി ഇന്‍സ്പെക്ടര്‍ ഗ്രേഡ് II (18) എന്നീ തസ്തികകളിലാണ് കൂടുതല്‍ ഒഴിവുകൾ.
മറ്റു തസ്തികകൾ :
സ്റ്റോർ കീപ്പർ-കം-ക്ലാർക്ക്: 51
മെഡിക്കോ സോഷ്യൽ സർവീസ് ഓഫീസർ ഗ്രേഡ് ഒന്ന്: 15
കാഷ്യർ: 13
ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): 16
മെഡിക്കൽ ഓഫീസർ ആയുഷ്: അഞ്ച്
ചൈൽഡ് സൈക്കോളജിസ്റ്റ്: ഒന്ന്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: ഒന്ന്
യോഗ ഇൻസ്ട്രക്ടർ: ഒന്ന്
വെക്കേഷൻ കൗണ്‍സിലർ: ഒന്ന്
സീനിയർ മെഡിക്കൽ ഓഫീസർ (ആയുഷ്): ഒന്ന്
ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്: ആറ്
ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഓഫീസർ: ഒന്ന്
മാനേജർ/സൂപ്പർവൈസർ/ഗ്യാസ് ഓഫീസർ: ഒന്ന്
ജൂണിയർ അക്കൗണ്ട്സ് ഓഫീസർ (അക്കൗണ്ട്സ്): നാല്
ഫിസിയോ തെറാപ്പിസ്റ്റ്: രണ്ട്
ഒക്യുപേഷണൽ തെറാപ്പിസ്റ്റ്: രണ്ട്
ടെക്നീഷ്യൻ പ്രോതെസ്റ്റിക്സ്/ ഓർതോറ്റിക്സ്: ഒന്ന്
ടിബി ആൻഡ് ചെസ്റ്റ് ഡിസീസ് ഹെൽത്ത് അസിസ്റ്റന്റ്: ഒന്ന്
ഇലക്ട്രോ കാർഡിയോഗ്രാഫ് ടെക്നിക്കൽ അസിസ്റ്റന്റ്: ഒന്ന്
ഹെൽത്ത് എഡ്യൂക്കേറ്റർ (സോഷ്യൽ സൈക്കോളജിസ്റ്റ്): ഒന്ന്
ജൂണിയർ റിസപ്ഷൻ ഓഫീസർ: ഒന്ന്
ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ: മൂന്ന്
സിഎസ്എസ്ഡി ടെക്നീഷ്യൻ: ആറ്
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: ഒന്ന്
സാനിട്ടറി ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്: 18
ജൂണിയർ മെഡിക്കൽ റെക്കോർഡ് ഓഫീസർ (റിസപ്ഷനിസ്റ്റ്): അഞ്ച്
ഫാർമകെമിസ്റ്റ്/ കെമിക്കൽ എക്സാമിനർ: ഒന്ന്
മാനിഫോൾഡ് ടെക്നീഷ്യൻ (ഗ്യാസ് സ്റ്റ്യുവാഡ്): ആറ്
ലാബ് ടെക്നീഷ്യൻ: ഒന്ന്
ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ: രണ്ട്
സോഷ്യൽ വർക്കർ: രണ്ട്
ഡാർക്ക് റൂം അസിസ്റ്റന്റ്: അഞ്ച്
സെക്യൂരിറ്റി കം ഫയർ ജാമർ: ഒന്ന്
ഡിസ്പെൻസിംഗ് അറ്റൻഡന്റ്: നാല്
കോഡിം ക്ലർക്ക്: ഒന്ന്
ഡിസക്ഷൻ ഹാൾ അറ്റൻഡന്റ്: എട്ട്
മെക്കാനിക് (ഇ&എം): നാല്
ലൈൻമാൻ(ഇലക്ട്രിക്കൽ): രണ്ട്
ഓപ്പറേറ്റർ (ഇ&എം)/ ലിഫ്റ്റ് ഓപ്പറേറ്റർ: 12
പ്ലംബർ: 15
വയർമാൻ: 20
ഗ്യാസ്/ പന്പ് മെക്കാനിക്: രണ്ട്
മാനിഫോൾഡ് റൂം അറ്റൻഡന്റ്: ഒന്ന്
ടെയിലർ ഗ്രേഡ് മൂന്ന്: രണ്ട്.
അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗം: ഗ്രൂപ്പ് എ- 3000 രൂപ, ഗ്രൂപ്പ് ബി -1500 രൂപ, ഗ്രൂപ്പ് സി -1000 രൂപ. ഒ.ബി.സി.: ഗ്രൂപ്പ് എ-1500 രൂപ, ഗ്രൂപ്പ് ബി-1000 രൂപ, ഗ്രൂപ്പ് സി-750 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് മൂന്നു ഗ്രൂപ്പിലും 500 രൂപയാണ് ഫീസ്. ഭിന്നശേഷിക്കാര്‍ക്ക് ഒരു ഗ്രൂപ്പിലും ഫീസ് അടക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം: www.aiimsrishikesh.edu.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ മൂന്ന്.