എയർപോർട്ട് അഥോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടീവ്
എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എൻജിയറിംഗ് വിഭാഗത്തിൽ ജൂനിയർ എക്സിക്യൂട്ടീവുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ആർക്കിടെക്ചർ വിഭാഗത്തിലായി 596 ഒഴിവുണ്ട്. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഒഴിവുകൾ: സിവിൽ- 62, ഇലക്ട്രിക്കൽ- 84, ഇലക്ട്രോണിക്സ്- 440, ആർക്കിടെക്ചർ- 10.
യോഗ്യത: ആർക്കിടെക്ചർ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ആർക്കിടെക്ചറിലുള്ള ബിരുദവും കൗണ്‍സിൽ ഓഫ് ആർക്കിടെക്ചറും മറ്റ് വിഭാഗങ്ങളിലേക്ക് സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സിൽ സ്പെഷലൈസേഷനോടെയുള്ള ഇലക്ട്രിക്കൽ എന്നിവയിൽ നേടിയ എൻജിനിയറിംഗ് ടെക്നോളജി ബിരുദവുമാണ് യോഗ്യത.
യോഗ്യത : ബിരുദം. കുറഞ്ഞത് 60 ശമതാനം മാർക്കോടെയായിരിക്കണം (ഭിന്നസേഷിക്കാർക്ക് 40 ശതമാനം). ആർക്കിടെക്ചറിലേക്ക് 2022 ലെ ഗേറ്റ് സ്കോറാണ് പരിഗണിക്കുക. മറ്റ് വിഷയങ്ങളിലേക്ക് 2020, 2021, 2022 വർഷങ്ങളിലെ ഗേറ്റ് സ്കോർ പരിഗണിക്കും.
പ്രായം: 2023 ജനുവരി 21ന് 27 വയസ് കവിയരുത്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും കേന്ദ്ര ഗവ. ചട്ടമനുസരിച്ചുള്ള ഇളവ് ലഭിക്കും.
ശമ്പളം : 40,000- 1,40,000 രൂപ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷാ ഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും എയർപോർട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് വിജയരമായി പൂർത്തിയാക്കിയവർക്കും ഫീസ് ഇല്ല. മറ്റുള്ളവർ 300 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 21.
വിശദവിവരങ്ങൾ www.aai.aero എന്ന വെബ്സൈറ്റിൽ ലഭിക്കും