എയര്‍ ഇന്ത്യയില്‍ 109 ഒഴിവുകൾ

Share:

എയര്‍ ഇന്ത്യയുടെ സഹോദര സ്ഥാപനമായ എയര്‍ലൈന്‍ അലൈഡ് സര്‍വീസ് 109 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകൾ സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) തസ്തികയിലും 42 ഒഴിവുകള്‍ കാബിന്‍ ക്രൂ തസ്തികയിലുമാണ്.

കാബിന്‍ ക്രൂ:

യോഗ്യത: പ്ലസ്ടു. ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയില്‍ ത്രിവത്സര ഡിഗ്രി/ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിര്‍ദിഷ്ട ശാരീരികയോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. അവിവാഹിതരായിരിക്കണം. ഒരാള്‍ക്ക് ഒരു റീജണിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

പ്രായം: 18-27 (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കും)

സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി):
ജഗദല്‍പുര്‍, ഗുല്‍ബര്‍ഗ, മൈസൂരു, അമരാവതി, കെഷോദ്, ജര്‍സുഗുഡ, റൂര്‍ക്കല, കോട്ട, ഖരഗ്പുര്‍ എന്നീ സ്റ്റേഷനുകളില്‍ മൂന്നുവീതം ഒഴിവാണുള്ളത് (ആകെ 27 ഒഴിവുകള്‍).

ഉയര്‍ന്ന പ്രായം: 30 വയസ്സ് (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ബാധകം).

സ്റ്റേഷന്‍ മാനേജര്‍: 9 ഒഴിവുകള്‍.

ഓഫീസര്‍: 10 ഒഴിവ് (എം.എം.ഡി.-5, സ്ലോട്‌സ്-1, കസ്റ്റമര്‍ കെയര്‍-1, പാസഞ്ചര്‍ സെയില്‍സ്-3). പാസഞ്ചര്‍ സെയില്‍സ് വിഭാഗത്തില്‍ ഡല്‍ഹിയില്‍ രണ്ടും ഹൈദരാബാദ് സ്റ്റേഷനില്‍ ഒന്നും ഒഴിവാണുള്ളത്.

അസിസ്റ്റന്റ് ഓഫീസര്‍ (ഓഫീസര്‍ മാനേജ്മെന്റ്): 3 (ഡല്‍ഹി). കോള്‍സെന്റര്‍ മോണിറ്ററിങ് യൂണിറ്റ്: 3 (അസി. മാനേജര്‍, ഓഫീസര്‍, ബി.പി.ഒ. ടീം ലീഡര്‍ -ഓരോ ഒഴിവ് വീതം).

കൂടുതൽ വിവരങ്ങൾ www.airindia.com എന്ന വെബ് സൈറ്റിൽ ലഭിക്കും .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഏപ്രില്‍ 19

Share: