കണ്ണൂർ വിമാനത്താവളത്തിൽ 518 ഒഴിവുകൾ
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (എഐടിഎസ്എൽ) കണ്ണൂർ വിമാനത്താവളത്തിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 518 ഒഴിവുകളുണ്ട്. 14 തസ്തികകളിലായാണ് അവസരം. മൂന്നു വർഷത്തെ കരാർ നിയമനമാണ്.
സീനിയർ കസ്റ്റമർ ഏജന്റ്: 22 ഒഴിവ്.
യോഗ്യത: ബിരുദം. നാലു വർഷത്തെ പരിചയം.
ശന്പളം: 17,890 രൂപ
അഭിമുഖ തീയതി: മേയ് 04
കസ്റ്റമർ ഏജന്റ്: 44 ഒഴിവ്.
യോഗ്യത: ബിരുദം. കംപ്യൂട്ടറിൽ അറിവ്. മുൻപരിചയമുള്ളവർക്ക് മുൻഗണന.
അഭിമുഖ തീയതി: മേയ് 04
ജൂണിയർ കസ്റ്റമർ ഏജന്റ്: 44 ഒഴിവ്.
യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയം, കംപ്യൂട്ടറിൽ അറിവ്. പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ശന്പളം: 15,180 രൂപ.
അഭിമുഖം: മേയ് 04
ക്യാബിൻ സർവീസസ് ഏജന്റ്: 3 ഒഴിവ്.
യോഗ്യത: ബിരുദം. കംപ്യൂട്ടർ അറിവ്. പരിചയമുള്ളവർക്ക് മുൻഗണന.
ശന്പളം: 17,790 രൂപ.
അഭിമുഖ തീയതി: മേയ് 04
ജൂണിയർ ക്യാബിൻ സർവീസസ് ഏജന്റ്: 4 ഒഴിവ്.
യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയം. കംപ്യൂട്ടർ അറിവ്. പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ശന്പളം: 15,180 രൂപ.
അഭിമുഖ തീയതി: മേയ് 04
സീനിയർ റാംപ് സർവീസസ് ഏജന്റ്: 21 ഒഴിവ്.
യോഗ്യത: മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ മോട്ടോർ വെഹിക്കിൾ/ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽഡറിൽ ഐടിഐ (എൻസിവിടി), നാലുവർഷത്തെ പരിചയം.
ശന്പളം: 17,890 രൂപ.
അഭിമുഖ തീയതി: മേയ് 05
റാംപ് സർവീസസ് ഏജന്റ്: 32 ഒഴിവ്.
യോഗ്യത: മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഓട്ടോ മൊബൈൽ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ മോട്ടോർ വെഹിക്കിൾ/ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽഡറിൽ ഐടിഐ (എൻസിവിടി). പരിചയമുള്ളവർക്ക് മുൻഗണന നൽകും.
ശന്പളം: 17,790 രൂപ.
അഭിമുഖ തീയതി മേയ് 05
യൂട്ടിലിറ്റി ഏജന്റ് കം-പംപ് ഡ്രൈവർ: 21 ഒഴിവ്.
യോഗ്യത: പത്താംക്ലാസ് വിജയം. എച്ച്എംവി ഡ്രൈവിംഗ് ലൈസൻസ്.
ശന്പളം: 15,180 രൂപ.
അഭിമുഖ തീയതി: മേയ് 05
ഹാൻഡിമാൻ/ ഹാൻഡി വുമണ്: 310 ഒഴിവ്
യോഗ്യത: പത്താംക്ലാസ് വിജയം. ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസിലാക്കാനുമുള്ള അറിവുണ്ടായിരിക്കണം. ശന്പളം: 13,440 രൂപ.
അഭിമുഖ തീയതി: മേയ് 06
ജൂണിയർ എക്സിക്യൂട്ടീവ് (പാക്സ്): 7 ഒഴിവ്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം. എംബിഎ വ്യോമയാന മേഖലയിൽ മൂന്നു വർഷത്തെ പരിചയം. എംബിഎ. ഇല്ലാത്തവർക്ക് ആറു വർഷത്തെ പരിചയം.
ശന്പളം: 25300 രൂപ.
അഭിമുഖ തീയതി: മേയ് 07
ജൂണിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ): 7 ഒഴിവ്.
യോഗ്യത: മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ പ്രൊഡക്ഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സിൽ എൻജിനിയറിംഗ് ബിരുദം. എൽഎംവി ലൈസൻസ്.
ശന്പളം: 25,300 രൂപ.
അഭിമുഖ തീയതി: മേയ് 07
ടെർമിനൽ മാനേജർ (പാക്സ് ഹാൻഡിലിംഗ്), ടെർമിനൽ മാനേജർ (റാംപ് ഹാൻഡിലിംഗ്) അസിസ്റ്റന്റ് ടെർമിനൽ മാനേജർ തസ്തികകളിലും ഓരോ അവസരമുണ്ട്.
പ്രായം: സീനിയർ റാംപ് സർവീസസ് മാനേജർ തസ്തികയിൽ 30 വയസും മറ്റുള്ള തസ്തികകളിൽ 28 വയസുമാണ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
അഭിമുഖം: കണ്ണൂർ എസ്എൻപാർക്ക് റോഡിലെ ബ്ലൂ നൈൽ ഹോട്ടലിലാണ് അഭിമുഖം.
സമയം. രാവിലെ ഒന്പതു മണി മുതൽ ഉച്ചയ്ക്ക് ഒന്നുവരെ.
എഴുത്തു പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, മെഡിക്കൽ പരിശോധന എന്നിവ ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്: 500 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും ഫീസ് ഇല്ല. AIR INDIA AIR TRASPORT SERVICES LTD എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം:
പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ പകർപ്പും സഹിതമാണ് അഭിമുഖത്തിന് ഹാജരാവേണ്ടത്. അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതില്ലെങ്കിലും പരിശോധനയ്ക്കായി കൊണ്ടുവരണം.
വിശദവിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.airindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും.