ബിരുദധാരികൾക്ക് അവസരം
ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് വ്യോമസേനയുടെ ഫ്ളൈയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിൽ ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം. . എയർഫോഴ്സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റ്(എഎഫ്സിഎടി)-02/2018 മുഖേനയാണു തിരഞ്ഞെടുപ്പ്. ഓണ്‍ലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്.
ജൂൺ 16 മുതൽ ജൂലൈ 15 വരെ അപേക്ഷി ക്കാം.
2019 ജൂലൈയിൽ കോഴ്സുകൾ ആരംഭിക്കും.
വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വ്യോമസേനയുടെ ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സ് എന്നിവയിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സുകളിലേക്കുമാണു പുരുഷൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
വ്യോമസേനയുടെ ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ ഷോർട്ട്സർവീസ് കമ്മീഷൻ കോഴ്സിലേക്കുമാണ് സ്ത്രീകൾക്ക് അവസരമുള്ളത്.
പ്രായം: 25 വയസിൽ താഴെ. അപേക്ഷകർ അവിവാഹിതരായിരിക്കണം.
യോഗ്യത, പ്രായം തുടങ്ങിയ വിശദവിവരങ്ങൾ ബ്രാഞ്ചു തിരിച്ചു ചുവടെ.
ഫ്ളൈയിങ് ബ്രാഞ്ച്
യോഗ്യത- കുറഞ്ഞതു മൊത്തം 60% മാർക്കോടെ ഏതെങ്കിലുംവിഷയത്തിൽ ബിരുദം.പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചവരാകണം അല്ലെങ്കിൽ മൊത്തം 60% മാർക്കോടെ നാലു വർഷത്തെ ബി ഇ/ബിടെക് ബിരുദം.
ടെക്നിക്കൽ ബ്രാഞ്ച് യോഗ്യത – എയ്റോനോട്ടിക്കൽ എൻജിനീയർ(ഇലക്ട്രോണിക്സ്):
കുറഞ്ഞതു മൊത്തം 60% മാർക്കോടെ നാലു വർഷ ബിരുദം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷ/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷ എന്നിവയുടെ എയും ബിയും സെക്ഷനുകളിൽ ജയം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സ് നടത്തുന്ന ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷാ ജയം.
എയ്റോനോട്ടിക്കൽ എൻജിനിയർ(മെക്കാനിക്കൽ)- കുറഞ്ഞതു മൊത്തം 60% മാർക്കോടെ നാലു വർഷത്തെ ബിരുദം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്(ഇന്ത്യ)നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷ/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളിൽ ജയം.
ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്
യോഗ്യത- അഡ്മിനിസ്ട്രേഷൻ ആൻഡ് ലോജിസ്റ്റിക്സ്- കുറഞ്ഞതു മൊത്തം 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദംഅല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ പിജി ബിരുദം/തത്തുല്യഡിപ്ലോമ.
അക്കൗണ്ട്സ്
യോഗ്യത- കുറഞ്ഞതുമൊത്തം 60% മാർക്കോടെ ബികോം ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ എംകോം, ഐസിഡബ്ല്യുഎ/സിഎ.
എജ്യൂക്കേഷൻ
യോഗ്യത- കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പിജി ബിരുദം.
തെരഞ്ഞെടുപ്പ് രീതി- എയർഫോഴ്സ് കോമണ്‍ അഡ്മിഷൻടെസ്റ്റ് (എഎഫ്സിഎടി)മുഖേനയാണു തെരഞ്ഞെടുപ്പ്. 2018 ഓഗസ്റ്റിൽ എഎഫ്സിഎടി നടത്തും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: www.careerairforce.nic.in സന്ദർശിക്കുക.