ഭോപ്പാൽ എയിംസിൽ 600 ഒഴിവുകൾ

ഭോപ്പാൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസിൽ സീനിയർ നേഴ്സിങ് ഓഫീസർ (സ്റ്റാഫ് നേഴ്സ് ഗ്രേഡ് ഒന്ന്‐ ഗ്രൂപ്പ് ബി) നേഴ്സിങ് ഓഫീസർ (സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ട്‐ ഗ്രൂപ്പ് ബി) എന്നീ ഒഴിവുകാലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം : 600
സീനിയർ നേഴ്സിങ് ഓഫീസർ: പ്രായം 21‐35.
യോഗ്യത: ബിഎസ്സി നേഴ്സിങ്(നാലുവർഷം)/ ബിഎസ്സി(പോസറ്റ് സർടിഫിക്കറ്റ് .അല്ലെങ്കിൽ ബിഎസ്സി നേഴ്സിങ് (പോസ്റ്റ് ബേസിക്), നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.
നേഴ്സിങ് ഓഫീസർ: പ്രായം 21‐30.
യോഗ്യത ബിഎസ്സി(ഹൊണേഴ്സ്) നേഴ്സിങ്/ ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ ബിഎസ്സി(പോസ്റ്റ് സർട്ടി ഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ്, നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ/ ജനറൽ നേഴ്സിങ് ഡിപ്ലോമ. ഇരുതസ്തികകളിലേക്കും നിഷ്കർഷിക്കുന്ന തൊഴിൽ പരിചയം.
അപേക്ഷാഫീസ് ആയിരം രൂപ. എസ്സി/എസ്ടി/അംഗപരിമിതർ/സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. www.aiimsbhopal.edu എ ന്ന വെബ് സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അവസാന തിയതി മാർച്ച് ആറ്.
ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിൻറ് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകൾ സഹിതം മാർച്ച് 20 ന് വൈകിട്ട് അഞ്ചിനകം The Administrative Officer , All India Institute of Medical Sciences (AIIMS), Administrative Block, 1st Floor of Medical College Building, Saket Nagar, Bhopal-462020 (M.P.) എന്നവിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ www.aiimsbhopal.edu എന്ന വെബ് സൈറ്റിൽ ലഭിക്കും