അഭിഭാഷകര്‍ക്ക് ധനസഹായം

441
0
Share:
സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട, ഒരു ലക്ഷം രൂപയില്‍ കവിയാതെ വാര്‍ഷിക വരുമാനമുള്ളവരും കേരള ബാര്‍ കൗണ്‍സിലില്‍ 2017 ജൂലൈ ഒന്നിനും 2018 ഡിസംബര്‍ 31നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്തുതന്നെ പ്രാക്ടീസ് ചെയ്യുന്നവരുമായ അഭിഭാഷകര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഈ മാസം 16നകം വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസില്‍ ലഭിക്കണം.
അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഫോണ്‍: 0484 2429130.
Share: