അഡ്വക്കേറ്റ്‌സ് ഗ്രാന്റ്‌സ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Share:

ജൂഡീഷ്യറിയിൽ പിന്നാക്കവിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്കവിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്‌സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

കേരള ബാർ കൗൺസിൽ 2019 ജനുവരി ഒന്നിനും ജൂൺ 30നും ഇടയിൽ എൻറോൾ ചെയ്ത സംസ്ഥാനത്തു തന്നെ പ്രാക്ടീസ് ചെയ്യുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട നിയമബിരുദധാരികൾക്ക് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 30.

അപേക്ഷാഫോമും, വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2727379 (വകുപ്പ് ഡയറക്ടറേറ്റ്), 0484 2429130 (എറണാകുളം മേഖലാ ഓഫീസ്) 0495 2377786 (കോഴിക്കോട് മേഖലാ ഓഫീസ്)

Share: