അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സീയര്‍ നിയമനം

എറണാകുളം : കേന്ദ്ര സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സീയര്‍ നിയമനത്തിന് 21 നും 35 നും മധ്യേ പ്രായമുള്ള സിവില്‍ എഞ്ചിനീയറിംഗ്-ബിടെക്/ഡിപ്ലോമ/ഐ. ടി.ഐ യോഗ്യതയുള്ള അര്‍ഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിയമന കാലാവധി ഒരു വര്‍ഷം.
പ്രതിമാസ ഹോണറേറിയം 18,000 രൂപ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 23-ന് വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷന്‍ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 0484 2422256.