അക്കൗണ്ടിംഗ് , അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ : സൗജന്യ പരിശീലനം

Share:

കേന്ദ്ര സർക്കാരിന്റെ നാഷണൽ അർബൺ ലൈവ്‌ലിഹുഡ്‌സ് മിഷന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തിൽ മുൻസിപ്പാലിറ്റി, നഗരസഭ പരിധിയിൽ താമസക്കാരായിട്ടുളള വിദ്യാർത്ഥികൾക്കായി സംസ്ഥാന സഹകരണ യൂണിയൻ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) സൗജന്യമായി നടത്തുന്ന മൂന്ന് മാസത്തെ അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ് എന്നീ റസിഡൻഷ്യൽ കോഴ്‌സുകളിലേയ്ക്ക് ഒക്‌ടോബർ 31ന് രാവിലെ 10 മുതൽ കിക്മ ക്യാമ്പസിൽ ഇന്റർവ്യൂ നടത്തുന്നു.

പ്ലസ്ടൂ പാസ്സാണ് അടിസ്ഥാന യോഗ്യത.

18-35 നും മദ്ധ്യ പ്രായമുളളവർക്ക് പങ്കെടുക്കാം. അപേക്ഷകൾ കിക്മ വെബ്‌സൈറ്റിലും ( www.kicmakerala.in ), നെയ്യാർഡാമിലുളള കിക്മ ഓഫീസിലും ലഭ്യമാണ്. നേരത്തെ അപേക്ഷ സമർപ്പിക്കാത്ത യോഗ്യതയുളള വിദ്യാർത്ഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് 8547618290 / 9446835303.

അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ കോഴ്‌സ്

കേന്ദ്ര സര്‍ക്കാറിന്റെ ഷിപ്പിംഗ് മന്ത്രാലയം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന സാഗര്‍മാല പദ്ധതിയില്‍ അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ കോഴ്‌സ് നടത്തും. പൂര്‍ണ്ണമായും സൗജന്യമായി നടത്തുന്ന കോഴ്‌സില്‍ ഒഴിവുള്ള 20 സീറ്റുകളിലേക്ക് എറണാകുളം, കോഴിക്കോട് ജില്ലകളിലെ തീരദേശ മേഖലയില്‍ താമസിക്കുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവതീ, യുവാക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കും.

പ്ലസ്ടു ആണ് യോഗ്യത.

അഡ്മിഷന് ബന്ധപ്പെടുക: 8075705992, 9746938700.

Share: