അക്കൗണ്ടൻറ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കുടുംബശ്രീ മിഷന്റെ കീഴില്‍ വടവുകോട്- പുത്തന്‍കുരിശ് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരും ബി.കോം ബിരുദധാരികളും ടാലി ഉള്‍പ്പെടെ കമ്പ്യൂട്ടറില്‍ പരിജ്ഞാനമുളളവരും ആയിരിക്കണം അപേക്ഷകര്‍.
പ്രതിദിനം വേതനം 430 രൂപ.
അപേക്ഷ ഫോറം കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ നിന്ന് ലഭിക്കും.
താത്പര്യമുളളവര്‍ പൂരിപ്പിച്ച അപേക്ഷ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം ഫെബ്രുവരി 26-ന് വൈകിട്ട് നാലിന് മുമ്പ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.