അക്കൗണ്ടന്‍റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

311
0
Share:

എറണാകുളം : ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) എറണാകുളത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്‍റ് തസ്തികയിൽ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള ബികോം ബിരുദം, അംഗീകൃത ടാലി സര്‍ട്ടിഫിക്കറ്റ്, അക്കൗണ്ടിംഗ് മേഖലയിൽ രണ്ട് വർഷത്തെ പ്രവ്യത്തി പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മാർച്ച് 14 വൈകിട്ട് അഞ്ചിന്.

കൂടുതൽ വിവരങ്ങൾക്ക്: www.arogyakeralam.gov.in

ഫോൺ:  0484-2354737.

Share: