ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം ജൂലൈ 12ന്

Share:
കൊല്ലം മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒഴിവുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 12ന് രാവിലെ 10.30 ന് നടക്കും.
യോഗ്യത: ആഗ്രോ പ്രോസസിംഗ് – ഫുഡ് ടെക്‌നോളജിയില്‍ ബിരുദം/ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ആഗ്രോ പ്രോസസിംഗ്/മെക്കാനിക്ക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി ട്രേഡിലുള്ള എന്‍.റ്റി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം – ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ട്രേഡിലുള്ള ബി.ഇ/ബി. ടെക് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍.റ്റി.സി/എന്‍.എ.സി യും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും പരിഗണിക്കും.
ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് –  ഡിപ്ലോമ ഇന്‍ ഹൗസ് കീപ്പിംഗും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.റ്റി.സി/എന്‍.എ.സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും. വിശദ വിവരങ്ങള്‍ 0474-2793714, 2793676  നമ്പരുകളില്‍ ലഭിക്കും.
Share: