എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ട്
പൊതുമേഖലാ സ്ഥാപനമായ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയില്‍ എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ട് വിഭാഗങ്ങളിലേക്ക് ജൂണിയര്‍ എക്സിക്യൂട്ടീവ് തസ്തികയില്‍ ഗേറ്റ് – 2018 സ്കോറിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.. സിവില്‍ എന്‍ജിനിയറിംഗില്‍ 100, ഇലക്ട്രിക്കല്‍ 100, ഇലക്ട്രോണിക്സ് 330, ആര്‍ക്കിടെക്ചറില്‍ 12 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഗേറ്റിന് പുറമേ അപേക്ഷിക്കുന്നതിന് വേണ്ട യോഗ്യതകള്‍:
ജൂണിയര്‍ എക്സിക്യൂട്ടീവ് (എന്‍ജിനിയര്‍- സിവില്‍): സിവില്‍ എന്‍ജിനിയറിംഗില്‍ 60 ശതമാനം മാര്‍ക്കോടെ റെഗുലര്‍ ബിരുദം.
ജൂണിയര്‍ എക്സിക്യൂട്ടീവ് (എന്‍ജിനിയര്‍ ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെ റെഗുലർ ബിരുദം.
ജൂണിയർ എക്സിക്യൂട്ടീവ് (എൻജിനിയർ ഇലക്ട്രോണിക്സ്): ഇലക്ട്രോണിക്സ്/ടെലി കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സിൽ സ്പെഷലൈസേഷനോടെ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെ റെഗുലർ ബിരുദം.
ജൂണിയർ എക്സിക്യൂട്ടീവ് (ആർക്കിടെക്ചർ): ആർക്കിടെക്ചറിൽ ബിരുദവും കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജസ്ട്രേഷനും.
പ്രായം: ജനറൽ വിഭാഗക്കാർക്ക് 27 വയസും ഒബിസി വിഭാഗക്കാർക്ക് 30 വയസും എസ്സി, എസ്ടി വിഭാഗക്കാർക്ക് 32 വയസുമാണ് ഉയർന്നപ്രായപരിധി. വിമുക്തഭടൻമാർക്കും അംഗപരിമിതർക്കും ചട്ടപ്രകാരം ഇളവ് ലഭിക്കും.
2018 ഏപ്രിൽ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷാ ഫീസ്: 300 രൂപ. ഓൺലൈനായി വേണം പണം അടയ്ക്കാൻ. എസ്സി, എസ്ടി വിഭാഗക്കാരും അംഗപരിമിതരും വനിതകളും ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം: www.aai.aero എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഉദ്യോഗാർഥികൾക്കും സാധുവായി ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 28.