ഫയർമാൻ : 95 ഒഴിവുകൾ
മുംബൈ നേവൽ ഡോക്ക്യാർഡിൽ ഫയർമാൻ തസ്തികയിലെ 95 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്എസ്എൽസി/ തത്തുല്യം.
പ്രായം: 2018 മേയ് 25ന് 18- 25. എസ്ടിക്കാർക്ക് അഞ്ചുവർഷവും ഒബിസിക്കാർക്ക് മൂന്ന് വർഷവും വിമുക്തഭടൻമാർക്ക് ചുരുങ്ങിയതു മൂന്ന് വർഷവും അംഗപരിമിതർക്കു ചുരുങ്ങിയത് പത്തു വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
ഉയരം:165 സെമീ. എസ്ടിക്കാർക്ക് 2.5 സെമീ ഇളവ് അനുവദിക്കും.
നെഞ്ചളവ്: 81. 5 സെമീ വരെ വികസിപ്പിക്കാൻ കഴിയണം.
ഭാരം: ചുരുങ്ങിയത് 50 കിലോ ഗ്രാം.
ശാരീരികക്ഷമതാ പരീക്ഷയിൽ 63.5 കിലോഗ്രാം ഭാരം 95 സെക്കൻഡ് കൊണ്ട് 183 മീറ്റർ ദൂരം ചുമന്നെത്തിക്കാൻ കഴിയണം. 2.7 മീറ്റർ ലോംഗ് ജംപ്, മൂന്ന് മീറ്റർ റോപ്പ് ക്ലൈന്പിംഗ് എന്നിവയുമുണ്ടാവും.
തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയ്ക്ക് ജനറൽ ഇന്റലിജൻസ് ആൻഡ് റിസണിംഗ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇംഗ്ലീഷ്, ജനറൽ അവേർനസ്, ജനറൽ അവേർനസ് ഓൺ ഫയർ ഫൈറ്റിംഗ് എന്നിവയിൽനിന്ന് 20 മാർക്കിന് വീതമുള്ള ചോദ്യങ്ങളുണ്ടാവും.
എഴുത്തുപരീക്ഷയിൽ തെരഞ്ഞെടുക്കുന്നവരെയാണ് ശാരീരികക്ഷമതാ പരീക്ഷയിൽ പങ്കെടുപ്പിക്കുക.
അപേക്ഷ: www.bhartiseva.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ ഒപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും യോഗ്യത, പ്രായം, ജാതി/സംവരണം (ബാധകമായവർ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 25.