ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് താല്കാലിക ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു ഡെവലപ്മെന്റ് തെറാപ്പിസ്റ്റിന്റെ (ഓപ്പണ്‍ വിഭാഗം) താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേയാണ് പ്രായപരിധി. പ്രതിദിനം 895 രൂപ (ഹാജരാകുന്ന ദിവസം) വേതനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, പി.ജി.ഡി.സി.സി/ഡി.സി.സി.ഡി, എന്നിവയാണ് യോഗ്യത. ന്യൂബോണ്‍ ഫോളോ അപ്പ് ക്ലിനിക്കല്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏഴിന് മുന്‍പ് തൊട്ടടുത്തുള്ള പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ളോയ്മെന്റ് ഓഫീസിലും തിരുവനന്തപുരം ജില്ലയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം ജില്ലയിലെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിലും നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.