കായിക താരങ്ങൾക്ക് അവസരം

Share:

കേന്ദ്ര നികുതി വകുപ്പിലെ ടക്സ് അസിസ്റ്റന്‍റ്, സ്റ്റെനോ ഗ്രാഫര്‍, ഹവില്‍ദാർ തസ്തികകളിലേക്ക് കായിക താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ടാക്സ് അസിസ്റ്റന്‍റ്-2, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II-I, ഹവല്ടാര്‍-3, എന്നിങ്ങനെ ആണ് ഒഴിവുകള്‍.
അപേക്ഷകർ ഇന്റര്‍ യൂണിവേഴ്സിറ്റി/ദേശീയ/അന്താരാഷ്‌ട്ര മത്സരങ്ങളില്‍ യൂണിവേഴ്സിറ്റി/സംസ്ഥാനം രാജ്യത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിട്ടുണ്ടാകണം .

വിദ്യാഭ്യാസ യോഗ്യത: കാറ്റഗറി ഒന്നിലേക്ക് അപേക്ഷിക്കുന്നതിനു ബിരുദം, കാറ്റഗറി 2 ലേക്ക് അപേക്ഷിക്കുന്നതിന് പ്ലസ്ടു. കാറ്റഗറി 3 ലേക്ക് അപേക്ഷിക്കുന്നതിന് പത്താം ക്ലാസ്.

പ്രായം: 2018 ജനുവരി 1 നു 18 വയസ്സിനും 25 നും ഇടയില്‍.
ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെ ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.cbec.gov.in , www.cexhyd2.gov.in എന്നീ സൈറ്റുകളില്‍ കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമിന്‍റെ മാതൃകയും ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25

Share: