ഹൈക്കോടതിയില്‍ കോണ്‍ഫിഡ൯ഷ്യൽ അസിസ്റ്റന്‍റ്
കേരള ഹൈക്കോടതിയില്‍ കോണ്‍ഫിഡ൯ഷ്യൽ അസിസ്റ്റന്‍റ് ഗ്രേഡ് II തസ്തികയില്‍ രണ്ട് എന്‍.സി എ വിജ്ഞാപനങ്ങളിലായി 8 ഒഴിവുകളാണുള്ളത്
ഒന്നാം എന്‍.സി എ വിജ്ഞാപന പ്രകാരം (ന്മാബ്ര്‍ 19/2017) ലാറ്റിന്‍ കാത്തോലിക്സ് & ആംഗ്ലോ ഇന്ത്യന്‍സ്-1, എസ്.സി-1, മുസ്ലിം-2, ഈഴവ/തിയ്യ/ബില്ലവ-1 , നാലാം എന്‍.സി എ വിജ്ഞാപന പ്രകാരം (നമ്പര്‍ 18/2017) എസ്.സി-2, മുസ്ലിം-1, എന്നിങ്ങനെ ആണ് ഒഴിവുകള്‍.
കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ച ബിരുദവും ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്), ഷോര്‍ട്ട് ഹാന്‍ഡ്(ഇംഗ്ലീഷ്) എന്നിവയില്‍ കെ.ജി.ടി.ഇ(ഹയര്‍)/തത്തുല്യവുമാണ് യോഗ്യത: ശമ്പളം: 26500 – 56700 രൂപ.
അപേക്ഷാ ഫീസ്: 300 രൂപ. (എസ്.സി, ജോലിയില്ലാത്ത ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസ് ബാധകമല്ല. )
ഓണ്‍ലൈന്‍ വഴി 2 ഘട്ടങ്ങളായി അപേക്ഷിക്കണം. അവസാന തീയതി: ഒന്നാം ഘട്ടം: ജനുവരി 2, രണ്ടാം ഘട്ടം: ജനുവരി 15 വിശദവിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനും www.hckrecruitment.nic.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.