അസം റൈഫിള്‍സിൽ അവസരം.

Share:

അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിൽ ഗ്രൂപ്പ് ബി/സി യില്‍ ഉള്‍പ്പെടുന്ന ടെക്നിക്കല്‍, ട്രേഡ്സ് മാന്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. 754 ഒഴിവുകളിലേക്കാണ് നിയമനം. അസം റൈഫിള്‍സ് ടെക്നിക്കൽ & ട്രേഡ്സ് മാന്‍ റാലി 2017-2018 ജനുവരി 5 മുതൽ ആരംഭിക്കാനാണ് നിശ്ചയിചിരിക്കുന്നത്. ഡിസംബര്‍ 20 നു മുന്‍പായി നിശ്ചിത ഫീസ്‌ ഓണ്‍ലൈനായോ ഓഫ് ലൈനായോ അടച്ച് അപേക്ഷിക്കണം.

ഗ്രൂപ്പ് ബി: ഹിന്ദി ട്രാന്‍സലേറ്റ൪ ഗ്രേഡ് II -23

യോഗ്യത: ഹിന്ദി/ഇംഗ്ലീഷില്‍ മാസ്റ്റേഴ്സ് ബിരും. ഡിഗ്രി തലത്തില്‍ ഇംഗ്ലീഷ്, ഹിന്ദി ഒരു വിഷയമായി പഠിക്കുകയോ പഠന മാധ്യമമായിരിക്കുകയോ വേണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദം. ഡിഗ്രി തലത്തില്‍ ഇംഗ്ലീഷും ഹിന്ദിയും പഠിക്കുകയോ ഇതില്‍ ഏതെങ്കിലും ഒന്ന്‍ പഠന മാധ്യമം ആയിരിക്കുകയോ വേണം.അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം. ഡിഗ്രി തലത്തിൽ ഇംഗ്ലീഷ്/ഹിന്ദി ഒരു വിഷയമായി പഠിക്കുകയും ഹിന്ദി/ഇംഗ്ലീഷ് പഠന മാധ്യമമായിരിക്കുകയും വേണം. അല്ലെങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധ വിഷയമായി പഠിച്ച്, അല്ലെങ്കില്‍ ഒന്ന്‍ നിര്‍ബന്ധ വിഷയമായും രണ്ടാമത്തേത് പഠന മാധ്യമമായും എടുത്ത് ബിരുദം. ഇതോടൊപ്പം ഹിന്ദി-ഇംഗ്ലീഷ് ട്രാന്‍സ്ലേഷനിൽ
ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിൽ 2 വര്‍ഷം മുന്‍പരിചയമോ വേണം.

റിലീജിയസ് ടീച്ചര്‍(പുരുഷന്മാ൪ മാത്രം)-5

യോഗ്യത: ഹിന്ദിയില്‍ ഭൂഷ൯ അല്ലെങ്കിൽ സംസ്കൃതത്തിൽ മാധ്യമത്തോടെ ബിരുദം. പ്രായം: 18-23 വയസ്.

ബിൽഡിങ്ങ് & റോഡ്‌(ജെ.സി.ഒ-പുരുഷന്മാര്‍ മാത്രം)6

യോഗ്യത: പത്താം ക്ലാസ്, സിവില്‍ എന്‍ജിനീയറിങ്ങിൽ ഡിപ്ലോമ, പ്രായം: 18-23വയസ്.

സ്റ്റാഫ് നഴ്സ്(വനിതകള്‍ മാത്രം)-24

യോഗ്യത:-പത്താം ക്ലാസ്, നഴ്സിങ്ങിൽ ഡിപ്ലോമ, ഹിന്ദി സംസാരിക്കുന്ന സ്ഥലങ്ങളില്‍ മുന്‍ പരിചയം. പ്രായം: 18-25 വയസ്.

ഗ്രൂപ്പ് സി ക്ലാര്‍ക്ക്(പുരുഷന്മാ൪ മാത്രം)-50

യോഗ്യത: ഇന്‍റ൪മീഡിയറ്റ് അല്ലെങ്കില്‍ സീനിയർ സീക്കണ്ടറി സ്കൂൾ സര്‍ട്ടിഫിക്കറ്റ്, മിനിറ്റില്‍ 35 വാക്ക് വേഗത്തിൽ ഇംഗ്ലീഷ് ടൈപ്പിംഗ് അല്ലെങ്കിൽ മിനിറ്റിൽ 30 വാക്ക് വേഗത്തില്‍ ഹിന്ദി ടൈപ്പിംഗ്

പ്രായം: 18-25 വയസ്

പേഴ്സണല്‍ അസിസ്റ്റന്‍റ്: (പുരുഷന്മാര്‍ക്ക് മാത്രം)-25

യോഗ്യത: ഇന്റര്‍മീഡിയറ്റ് അല്ലെങ്കിൽ സീനിയ൪ സെക്കണ്ടറി സ്കൂൾ സര്‍ട്ടിഫിക്കറ്റ്, സ്റ്റെനോ ഗ്രാഫിയില്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍ സ്കിൽ ടെസ്റ്റിന്‍റെ ഭാഗമായി ഡിക്റ്റേഷനും ട്രാന്‍സ്ക്രിപ്ഷനും ഉണ്ടായിരിക്കും.

പ്രായം: 18-25 വയസ്.

ഇലക്ട്രിക്കല്‍ ഫിറ്റര്‍ സിഗ്നല്‍(പുരുഷന്മാര്‍ മാത്രം)-15

യോഗ്യത: സയന്‍സ്, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പത്താം ക്ലാസ് . പ്രായം: 18-23 വയസ്.

ലൈന്മാന്‍ ഫീല്‍ഡ്(പുരുഷന്മാര്‍ മാത്രം)-23

യോഗ്യത: പത്താം ക്ലാസ്, ഇലക്ട്രീഷ്യന്‍ ട്രേഡിൽ ഐ.ടി.ഐ.

പ്രായം: 18-23 വയസ്

റേഡിയോ മെക്കാനിക് പുരുഷന്മാര്‍ മാത്രം)-31

യോഗ്യത: പന്ത്രണ്ടാം ക്ലാസ് പാസ്, റേഡിയോ & ടെലിവിഷന്‍ ടെക്നോളജി/ഇലക്ട്രോണിക്സ്/ടെലികമ്മ്യൂണിക്കെഷന്‍സ്/കമ്പ്യൂട്ടര്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഡൊമസ്റ്റിക്ക് അപ്ലൈന്‍സസ് ട്രേഡിൽ ഡിപ്ലോമ.

പ്രായം: 18-23 വയസ്.

എന്‍ജിനീയര്‍ ആര്‍ട്ടിഫൈസര്‍(പുരുഷന്മാര്‍ മാത്രം)-2

യോഗ്യത: പത്താം ക്ലാസ്, ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ്ങിൽ ഐ.ടി.ഐ പ്രായം: 18-23 വയസ്.

സര്‍വേയര്‍(പുരുഷന്മാര്‍ മാത്രം)-7

യോഗ്യത: പത്താം ക്ലാസ്, സര്‍വേയ൪ ട്രേഡിൽ ഐ.ടി.ഐ, പ്രായം: 20-28 വയസ്.

ഇലക്ട്രീഷ്യന്‍(പുരുഷന്മാര്‍ മാത്രം)-15

യോഗ്യത: പത്താം ക്ലാസ്, ഐ.ടി.ഐ പ്രായം: 18-23 വയസ്.

പ്ലംബര്‍(പുരുഷന്മാര്‍ മാത്രം)-10

യോഗ്യത: പത്താം ക്ലാസ്, പ്ലംബര്‍ ട്രേഡിൽ ഐ.ടി.ഐ പ്രായം: 18-23 വയസ്

നഴ്സിംഗ് അസിസ്റ്റന്‍റ (പുരുഷന്മാര്‍ മാത്രം)-23

യോഗ്യത: ബയോളജി ഉള്‍പ്പെടുന്ന സയന്‍സ്, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പത്താം ക്ലാസ്.പ്രായം: 18-23 വയസ്

ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്നീഷ്യന്‍(പുരുഷന്മാര്‍ മാത്രം)-1

യോഗ്യത: പന്ത്രണ്ടാം ക്ലാസ്, ഒ.ടി ടെക്നീഷ്യന്‍ ഡിപ്ലോമ. പ്രായം: 18-23 വയസ്.

സൈക്കോ തെറാപ്പിസ്റ്റ്(പുരുഷന്മാ൪ മാത്രം)-1

യോഗ്യത: പന്ത്രണ്ടാം ക്ലാസ്, സൈക്കോ തെറാപ്പിസ്റ്റ് ഡിപ്ലോമ. പ്രായം: 18-23

ലബോറട്ടറി അസിസ്റ്റന്‍റ –(പുരുഷന്മാര്‍ മാത്രം)-13

യോഗ്യത: സയന്‍സ്, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പത്താം ക്ലാസ്.

പ്രായം: 18-23 വയസ്.

ഫാര്‍മസിസ്റ്റ്: 33

യോഗ്യത: പന്ത്രണ്ടാം ക്ലാസ്, ഫാര്‍മസിയിൽ ഡിഗ്രി/ഡിപ്ലോമ. ഫാര്‍മസി ആക്റ്റിന്‍റെ സെക്ഷന്‍ 31, 32 പ്രകാരമുള്ള യോഗ്യതകളും സെക്ഷ൯ 33 പ്രകാരമുള്ള രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രായം: 20-25വയസ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

എക്സ് റെ അസിസ്റ്റന്‍റ് (പുരുഷന്മാര്‍ മാത്രം)-43

യോഗ്യത: പന്ത്രണ്ടാം ക്ലാസ്, റേഡിയോളജിയില്‍ ഡിപ്ലോമ,

പ്രായം: 18-23വയസ്.

വെറ്ററിനറി ഫീല്‍ഡ് അസിസ്റ്റന്‍റ് (വനിതകള്‍ മാത്രം)-3

യോഗ്യത: പന്ത്രണ്ടാം ക്ലാസ്, വെറ്ററിനറി ഫീല്‍ഡ് അസിസ്റ്റന്‍റ് (വനിതകള്‍ മാത്രം)-3

യോഗ്യത: പന്ത്രണ്ടാം ക്ലാസ് , വെറ്ററിനറി സയന്‍സിൽ ഡിപ്ലോമ. പ്രായം: 21-23 വയസ്

ഫീമെയില്‍ അറ്റന്‍ഡന്‍റ/ആയ-10

യോഗ്യത: സയന്‍സ്, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പത്താം ക്ലാസ് . പ്രായം: 18-23 വയസ്.

ഫീമെയില്‍ സഫായി-23, മെയില്‍ സഫായി-41, വാഷര്‍മാ൯-40, ബാര്‍ബര്‍-45, എക്യുപ്മെന്‍റ് & ബൂട്ട് റിപ്പയര്‍-23, ടെയ്ലര്‍ (പുരുഷന്മാര്‍ മാത്രം)-16, കാര്‍പ്പെന്‍റ൪-6, കുക്ക്-169, ആ൪മറ൪ (പുരുഷന്മാര്‍ മാത്രം)-28

യോഗ്യത: പത്താം ക്ലാസ്. പ്രായം: 18-23വയസ്.

ഓരോ സംസ്ഥാനത്തിനും നീക്കി വച്ചിട്ടുള്ള ഒഴിവുകളുടെ എണ്ണം www.assamrifles.gov.in –ല്‍ പട്ടിക തിരിച്ച നല്‍കിയിട്ടുണ്ട്.

ക്ലാര്‍ക്ക്, പേഴ്സണല്‍ അസിസ്റ്റന്‍റിന്‍റെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനു ശാരീരിക യോഗ്യത: ഉയരം: 165 സെ.മീ, നെഞ്ചളവ് സാധാരണ നിലയില്‍ 77 സെ. മീ, വികസിപ്പിക്കുമ്പോള്‍ 82 സെ. മീ

മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനു ശാരീരിക യോഗ്യത: ഉയരം : പുരുഷന്മാര്‍ 170 സെ. മീ, വനിതകള്‍ക്ക് 157 സെ. മീ നെഞ്ചളവ് സാധാരണ നിലയില്‍ 80 സെ. മീ വികസിപ്പിക്കുമ്പോള്‍ 85 സെ മീ

ചട്ടപ്രകാരമുള്ള ഇളവുകള്‍ ശാരീരിക യോഗ്യതയുടെ കാര്യത്തിൽ ലഭിക്കും.

അപേക്ഷാ ഫീസ്‌: ഗ്രൂപ്പ് ബി -200 രൂപഗ്രൂപ്പ് സി-100 രൂപ

അപേക്ഷിക്കേണ്ട വിധം: www.assarmifles.gov.in എന്ന വെബ്സൈറ്റിൽ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 20

Share: