എലക്സ്- 17 കൊച്ചിയില്‍ ഡിസംബർ 13 -15 ന്

559
0
Share:

പൊതുമേഖലാസ്ഥാപനമായ കേരളാ ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് പ്രോഡക്ട് (കെല്‍)ന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ എന്‍ജിനിയറിങ് വൈദഗ്ധ്യപ്രദര്‍ശനമേള സംഘടിപ്പിക്കും.

മറ്റു സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യസ്ഥാപനങ്ങളും പങ്കെടുക്കുന്ന എലക്സ്-17 സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ 13 മുതല്‍ 15 വരെ നടക്കും. ട്രാന്‍സ്ഫോര്‍മറുകള്‍മുതല്‍ എല്‍ഇഡി ലൈറ്റുകള്‍, സോളാര്‍ പാനലുകള്‍വരെയുള്ള വൈദ്യുത സാങ്കേതിക ഉപകരണങ്ങളുടെ പ്രദര്‍ശനത്തിലൂടെ ഊര്‍ജപ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകളും മേളയില്‍ നടക്കുമെന്ന് കെല്‍ ചെയര്‍മാന്‍ വര്‍ക്കല ബി രവികുമാര്‍ അറിയിച്ചു.

1100 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് എലക്സ് 2017 പ്രദര്‍ശനം ഒരുങ്ങുന്നത്. പൊതുമേഖലാ കമ്പനികളായ ട്രാക്കോ, ടെല്‍ക്, കെല്‍ട്രോണ്‍, കെഎസ്ഐഡിസി, എസ്ഐഎഫ്എല്‍ തുടങ്ങിയ സ്ഥാപനങ്ങളും, മള്‍ട്ടിനാഷണല്‍ കമ്പനികളായ സീമന്‍സ്, ഹിറ്റാച്ചി, ക്രോംപ്റ്റന്‍ ഗ്രീവ്സ്, ഫിനോലക്സ് കേബിള്‍സ്, എച്ച്പിഎല്‍, ഇലക്ട്രിക് ആന്‍ഡ് പവര്‍ കിര്‍ലോസ്കര്‍, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, സുസ്ലോ പവര്‍, ആര്‍പിജി തുടങ്ങിയവയും പ്രദര്‍ശനത്തിനായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബിപിസിഎല്‍, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങിയ കമ്പനികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share: