എംസിഎ ലാറ്ററല്‍ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു

Share:

എഐസിറ്റിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2017-18 അധ്യയനവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (എംസിഎ)- ലാറ്ററല്‍ എന്‍ട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
കണക്ക് ഒരു വിഷയമായി 10+2 തലത്തിലോ, ബിരുദ തലത്തിലോ പഠിച്ച് മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള ബിസിഎ/ ബിഎസ്സി (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ കംപ്യൂട്ടര്‍ സയന്‍സ്) ഡിഗ്രി പരീക്ഷ 50 ശതമാനം മാര്‍ക്കോടെ പാസായവർക്ക് അപേക്ഷിക്കാം. എസ്സി/ എസ്ടി വിഭാഗക്കാര്‍ ഡിഗ്രി പരീക്ഷ വിജയിച്ചാല്‍മാത്രം മതിയാകും. എന്നാല്‍, മറ്റ് സംവരണവിഭാഗക്കാര്‍ ആകെ 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000രൂപയും പട്ടികജാതി/ വര്‍ഗ വിഭാഗത്തിന് 500രൂപയുമാണ്.

തിരുവനന്തപുരം നഗരത്തിലെ പരീക്ഷാകേന്ദ്രത്തില്‍ ആഗസ്ത് എട്ടിന് പകല്‍ 10 മുതല്‍ 11.30 വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എല്‍ബിഎസ് ഡയറക്ടര്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്ന് കേന്ദ്രീകൃത അലോട്ട്മെന്റ് മുഖേന പ്രവേശനം നടത്തുന്നതാണ്. പ്രിന്റൌട്ട് എടുത്ത അപേക്ഷാ ഫോമിനൊപ്പം ചെലാന്‍ രസീതിന്റെ ഓഫീസ് കോപ്പിയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, എക്സ്ട്രാ പൊലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ 2017 ആഗസ്ത് അഞ്ചിന് വൈകിട്ട് അഞ്ചിനകം അയച്ച് കൊടുക്കേണ്ടതാണ്. ഫോണ്‍: 0471 2560360, 61, 62, 63, 64, 65.
ആഗസ്ത് മൂന്നുവരെ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും.

അപേക്ഷാ നമ്പരും ബാങ്കില്‍നിന്ന് ലഭിക്കുന്ന ചെലാന്‍ നമ്പരും ഉപയോഗിച്ച് അപേക്ഷകര്‍ക്ക് ആഗസ്ത് നാലുവരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി www.lbscentre.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Share: