തപാൽ വകുപ്പിൽ 20969 ഒ​ഴി​വു​കൾ : പത്താം ക്‌ളാസ്സുകാർക്ക് അപേക്ഷിക്കാം

Share:

കേ​ന്ദ്ര ത​പാ​ൽ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ത​പാ​ൽ ഓ​ഫീ​സു​ക​ളി​ൽ ഗ്രാ​മീ​ൺ ഡാ​ക് സേ​വ​ക് ആ​കാ​ൻ അ​വ​സ​രം. രാജ്യ​ത്തു​ട​നീ​ള​മു​ള്ള പോ​സ്റ്റ​ൽ സ​ർ​ക്കി​ളി​ലാ​യി 20969 ഒ​ഴി​വു​ക​ളു​ണ്ട്. കേ​ര​ള സ​ർ​ക്കി​ളി​ൽ മാ​ത്രം 1193 ഒ​ഴി​വു​ക​ളു​ണ്ട്. പ​ത്താം​ക്ലാ​സു​കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 10.
കേ​ര​ള പോ​സ്റ്റ​ൽ സ​ർ​ക്കി​ളി​ലെ ഡി​വി​ഷ​ൻ ത​രി​ച്ചു​ള്ള ഒ​ഴി​വു​ക​ളും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.indiapost.gov.in ൽ ​ല​ഭി​ക്കും.

യോ​ഗ്യ​ത- അം​ഗീ​കൃ​ത പ​ത്താം​ക്ലാ​സ് ജ​യം. അ​പേ​ക്ഷ​ക​ർ​ക്ക് കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം ഉ​ണ്ടാ​യി​രി​ക്ക​ണം.

പ്രാ​യം- 18 നും 40 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ക​ണം അ​പേ​ക്ഷ​ക​ർ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി അ​ടി​സ്ഥാ​ന​മാ​ക്കി പ്രാ​യം ക​ണ​ക്കാ​ക്കും. ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നും പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും വ​ർ​ഷം ഇ​ള​വു ല​ഭി​ക്കും. വി​ക​ലാം​ഗ​ർ​ക്ക് 10 വ​ർ​ഷം ഇ​ള​വു ല​ഭി​ക്കും.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം- www.indiapost.gov.in അ​ല്ലെ​ങ്കി​ൽ www.appost.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​തിനു​ശേ​ഷം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.
അ​പേ​ക്ഷാ​ഫീ​സ്- ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ ല​ഭി​ച്ച ശേ​ഷം ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലൂ​ടെ അ​പേ​ക്ഷാ ഫീ​സ് അ​ട​യ്ക്ക​ണം. ജ​ന​റ​ൽ, ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് 100 രൂ​പ​യാ​ണ് ഫീ​സ്. പ​ട്ടി​ക വി​ഭാ​ഗ​ത്തി​നും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷാ ഫീ​സ് ഇ​ല്ല. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഓ​ൺ​ലൈ​നി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. അ​പേ​ക്ഷി​ക്കു​ന്ന​തി​നു മു​ന്പാ​യി www.indiapost.gov.in അ​ല്ലെ​ങ്കി​ൽ www.appost.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​ള്ള വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും കാ​ണു​ക.

Share: