ലൈഫ് സർട്ടിഫിക്കറ്റ്: നവംബർ 30നകം

തിരുവനന്തപുരം ജില്ലയിലെ പത്രപ്രവർത്തക, പത്രപ്രവർത്തകേതര ക്ഷേമ പെൻഷൻ പദ്ധതിയിലെ വിവിധ വിഭാഗത്തിലുള്ള ഗുണഭോക്താക്കൾ നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. jeevanpramaan.gov.in വഴി ലഭിക്കുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ (നവംബർ മാസത്തെ തിയതിയിലെ) സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഗസറ്റഡ് ഓഫീസർ നവംബർ മാസത്തെ തിയതിയിൽ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ ആണ് സമർപ്പിക്കേണ്ടത്.
സർട്ടിഫിക്കറ്റുകൾ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ എത്തിക്കണം. ദൂതൻ മുഖേന സർട്ടിഫിക്കറ്റ് നൽകുന്നവർ, ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക ഐ പി ആർ ഡി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ (https://prd.kerala.gov.in/) ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471 2731300






