ഓഡിയോളജിസ്റ്റ് നിയമനം

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. പ്രതിമാസം പരമാവധി 36,000 രൂപയാണ് വേതനം.
യോഗ്യത- റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള എം.എസ്.സി ഇന്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, എം.എ.എസ്.എല്‍.പി, എം.എസ്.സി ഇന്‍ ഓഡിയോളജി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ രജിസ്ട്രേഷനും അല്ലെങ്കില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ നിന്നുള്ള ബി.എസ്.സി ഇന്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ രജിസ്ട്രേഷന്.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ ഏഴിന് രാവിലെ 10ന് മെഡിക്കല്‍ കോളജ് മെയിന്‍ ബ്ലോക്കില്‍ നടക്കുന്ന വോക്ക്-ഇന്‍-ഇൻ റ ര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 0491-2951010, വെബ്സൈറ്റ്: www.gmcpalakkad.in






