ഇ സി ജി ടെക്നീഷ്യന്‍ ഒഴിവ്

Share:

പാലക്കാട് : ജില്ലാ ആശുപത്രിയില്‍ ഇ സി ജി ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍/ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്ടോബര്‍ 19-ന് രാവിലെ 10ന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

എസ് എസ് എല്‍ സി /തത്തുല്യം, ഇ സി ജി യിലും ഓഡിയൊമെട്രിക് ടെക്നോളജിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്, കേരള പി എസ് സി അംഗീകരിച്ച ഇ സി ജി ടെക്‌നീഷ്യന്‍ കോഴ്‌സ് തുടങ്ങിയവയാണ് യോഗ്യത.

പ്രായപരിധി- 18-40 വയസ്.

പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.

Share: