ഡ്രൈവർ നിയമനം : അഭിമുഖം 24 ന്

എറണാകുളം : കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് പ്രൈമറി പാലിയേറ്റീവ് പരിചരണത്തിനായി വാഹനം ഓടിക്കാൻ ഡ്രൈവറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും.
എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. കൂടാതെ ഹെവി ഗുഡ്സ്,ഹെവി പാസഞ്ചർ എന്നിവ ഓടിക്കുന്നതിനുള്ള എൻഡോഴ്സ്മെന്റും ഡ്രൈവിംഗ് ബാഡ്ജും,കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 24 ന് രാവിലെ 11 ന് കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകുക.
ഫോൺ :0484 2240472.





