അതിഥി അധ്യാപക ഒഴിവ്

തൃശൂർ : കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെ.കെ.ടി.എം സർക്കാർ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയത്തിൽ അതിഥി അധ്യാപകൻറെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ രണ്ടിന് രാവിലെ 10.30-ന് പ്രിൻസിപ്പലിൻറെ ചേമ്പറിൽ കൂടിക്കാഴ്ച നടത്തും. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0480 2802213 എന്ന നമ്പറിൽ ബന്ധപ്പെടുക.






