കൗൺസിലേഴ്‌സ് ഓഫീസർ ഒഴിവ്

Share:

എറണാകുളം : ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷൻ ഓഫീസിലേക്ക് (RDO) കരാർ അടിസ്ഥാനത്തിൽ കൗൺസിലേഴ്‌സ് ഓഫീസർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിയമ ബിരുദവും സാമൂഹ്യ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ കളങ്കരഹിതമായ സേവന പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രായപരിധി ബാധകമല്ല. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം സെപ്റ്റംബർ 1-ന് രാവിലെ 11 മണിക്ക് ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷനൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഫോൺ: 0484-2425377

Share: