ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാരിൻറെ നൈപുണ്യം വകുപ്പിന് കീഴിൽ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഡിസൈനിൽ ക്ലാർക്ക് – കം – അക്കൗണ്ടൻറ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ക്ലാർക്ക് തസ്തികയിൽ 26,500–63,000 രൂപ ശമ്പള സ്കെയിലിൽ പ്രവർത്തിക്കുന്ന ബി.കോം അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ടാലിയിൽ പ്രവർത്തന പരിചയവുമുള്ള കേരള സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ആഗസ്റ്റ് 31 നകം അപേക്ഷ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക്: 0474-2710393.
ഓഫീസ് അറ്റൻഡൻറ്
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള ഓഫീസ് അറ്റൻഡൻറ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും നിലവിൽ ഓഫീസ് അറ്റൻഡൻറ് തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ള ജീവനക്കാർ സ്വന്തം വകുപ്പ് മുഖേന സെപ്റ്റംബർ 23നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, റ്റി.സി. 27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695 033. വിലാസത്തിൽ അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 0471-2325048, 0471-2337884, cru.sec@kerala.gov.in , www.sec.kerala.gov.in .




