ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ പ്രവർത്തിക്കുന്ന പെരിഫറൽ ഫാർമക്കോവിജിലൻസ് സെൻററിലേക്ക് ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ബി.എ.എം.എസ് (BAMS) ബിരുദവും എ-ക്ലാസ് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.രസശാസ്ത്ര & വൈശജ്യ കൽപ്പന, ദ്രവ്യ ഗുണ വിജ്ഞാൻ,അഗദതന്ത്ര ഈ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിലുള്ള പിജി അഭികാമ്യം.
പ്രതിമാസം ₹37,000 രൂപയും 20% HRA-യും പ്രതിഫലമായി ലഭിക്കും.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ആധാർ കാർഡ് എന്നിവ സഹിതം സെപ്റ്റംബർ 1-ന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പലിൻറെ ചേമ്പറിൽ നടക്കുന്ന വോക്ക്-ഇൻ ഇൻറ്ർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0484 2777374 എന്ന ഫോൺ നമ്പറിലോ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.





