അഭിഭാഷക ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരുഃ നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയുള്ള അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും കേരള ബാര്‍ കൗണ്‍സിലില്‍ 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31നും ഇടയില്‍ എന്റോള്‍ ചെയ്ത് കേരളത്തിനുള്ളില്‍ പ്രക്ടീസ് ചെയ്യുന്നവരുമാകണം.
www.bwin.kerala.gov.in മുഖേന ഓഗസ്റ്റ് 31ന് രാത്രി 12 വരെ അപേക്ഷിക്കാം.






