വെറ്ററിനറി ഡോക്ടർ നിയമനം

വയനാട് : മൃഗസംരക്ഷണ വകുപ്പിൻറെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് 89 ദിവസത്തെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു.
വെറ്ററിനറി ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും അംഗീകൃത തിരിച്ചറിയൽ രേഖയും സഹിതം ഓഗസ്റ്റ് 14ന് ഉച്ചയ്ക്ക് 12ന് കൽപ്പറ്റയിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04936 202292.






