കിറ്റ്സ് എം.ബി.എ. (ട്രാവൽ & ടൂറിസം)

തിരുഃ സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻറ് ടൂറിസം) 2026-28 ബാച്ചിലേക്ക് സംവരണ വിഭാഗമുൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്ക് https://www.kittsedu.org/apply-for-mba/ വഴി ജൂലൈ 31 ന് മുൻപ് അപേക്ഷിക്കാം.
എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.



