പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

Share:


കണ്ണൂർ: ഗവ. പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻടി വഴി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ ജൂലൈ 13 നു കോളേജിൽ വെച്ച് നട​ത്തും.

രജിസ്ട്രേഷൻ സമയം രാവിലെ എ​ട്ടര മുതൽ പത്ത് വരെ.​

പ്ലസ് ​ടു/വി എ​ച്ച് എസ് ഇ​, ഐ ടി ഐ / കെ ജി സി ഇ വിഭാഗത്തിൽ നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടി‌ട്ടുള്ളവർക്കും ബ്രാഞ്ച് മാറ്റവും മറ്റ് പോളിടെക്‌നിക് കോളേജുകളിൽ അഡ്‌മിഷൻ എടുത്ത് സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും അഡ്‌മിഷനിൽ പങ്കെടുക്കാം.

എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മതിയായ ഫീസുമായി രക്ഷിതാക്കൾ സഹിതം എത്തണം.​

വെബ്സൈറ്റ്: https://le.polyadmission.org ​

ഫോൺ: 9744340666, 9497648738, 9946484890.

Share: