അങ്കണവാടി വർക്കർ / ഹെൽപ്പർ

Share:

എറണാകുളം : നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള നോർത്ത് പറവൂർ നഗരസഭ പരിധിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ നോർത്ത് പറവൂർ നഗരസഭയിൽ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം.

പ്രായപരിധി 18നും 46നും മധ്യേ.

നോർത്ത് പറവൂർ ഐ.സി.ഡി.എസ് ഓഫീസിൽ മാർച്ച് 31 വൈകിട്ട് 5 വരെയാണ് അപേക്ഷ സ്വീകരിക്കുക.

അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, നഗരസഭ കാര്യാലയം എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ഫോൺ : 0484 2448803

Share: