ഡ്രാഫ്റ്റ്സ്മാന്‍ , കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍: അപേക്ഷ ക്ഷണിച്ചു

Share:

ഇടുക്കി : വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കരുണാപുരം ഗവ.ഐ. ടി. ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് എന്നീ എസ്.സി.വി.റ്റി ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഉള്ള ലിങ്ക് മുഖേനയും ഓണ്‍ലൈനായി ജൂലൈ 6 വൈകുന്നേരം 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പോര്‍ട്ടലിലും, വെബ്‌സൈറ്റിലും ലഭ്യമാണ്.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം, അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളുടെ ഒറിജിനലുകള്‍ സഹിതം സമീപത്തെ ഗവണ്‍മെൻറ് ഐ.ടി.ഐ – ല്‍ എത്തി ജൂലൈ 9 വൈകുന്നേരം 5 ന് മുമ്പ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അപേക്ഷകനെ ഐ.ടി.ഐ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. അപേക്ഷകന് 2026 ഓഗസ്റ്റ് 1 – ന് 14 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. എസ് എസ് എല്‍ സി ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷ ഫീസ് 100/ രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868-291050

Share: