സിമെറ്റിൽ വിവിധ ഒഴിവുകൾ

Share:

തിരുവനന്തപുരം: സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിലും സിമെറ്റിന് കീഴിലുള്ള നഴ്സിങ് കോളേജുകളിലുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് എം.എസ്.സി. നഴ്സിങ് യോഗ്യതയും 15 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി., പ്രസിദ്ധീകരണങ്ങൾ എന്നിവ അഭിലഷണീയമാണ്.

പ്രതിമാസ വേതനം: 90,000 രൂപ

പ്രായപരിധി: 58 വയസ്സ്.

അപേക്ഷകൾ ജൂലൈ 15 വൈകിട്ട് 5നകം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം- 695035 എന്ന വിലാസത്തിൽ ലഭിക്കണം.

സിമെറ്റ് നഴ്സിങ് കോളേജുകളിലെ സീനിയർ സൂപ്രണ്ട് തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സർക്കാർ, പൊതുമേഖല, അർധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ സൂപ്രണ്ട് അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ നിന്ന് വിരമിച്ച ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രതിമാസ വേതനം: 30,995 രൂപ

പ്രായം: 59 വയസ് കവിയരുത്.

പർച്ചേസ്, അക്കൗണ്ട്‌സ്, ബജറ്റിംഗ്, ഓഡിറ്റ് മേഖലകളിലെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ജൂലൈ 15നകം സമർപ്പിക്കണം.

കൂടാതെ, സിമെറ്റിന്റെ നഴ്സിങ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ ലെക്ചറർ, ലെക്ചറർ തസ്തികകളിലേക്കുള്ള കരാർ നിയമനത്തിനും അപേക്ഷ ക്ഷണിച്ചു.

എം.എസ്.സി. നഴ്സിങ്ങും ബന്ധപ്പെട്ട പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 15 വൈകിട്ട് 5നകം അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400, 9446028080.

Tagssimet
Share: