സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ നിയമനം

തിരുഃ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (KSTP) ലീഗൽ അസിസ്റ്റൻറ്, സ്റ്റാൻഡിങ് കൗൺസൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലീഗൽ അസിസ്റ്റൻറ് തസ്തികയ്ക്ക് നിയമബിരുദവും കേരള ഹൈക്കോടതി, ജില്ലാ കോടതികൾ തുടങ്ങിയ വിവിധ കോടതികളിൽ റിട്ട് ഹർജികൾ, സിവിൽ കേസുകൾ, ആർബിട്രേഷൻ, അപ്പീലുകൾ, കരാർ മാനേജ്‌മെന്റ്, സർക്കാർ വിഷയങ്ങൾ എന്നിവ കൈകാര്യം ചെയ്ത കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രതിമാസ പ്രതിഫലം: 40,000 രൂപ.
പ്രായപരിധി: 40 വയസ്.
സ്റ്റാൻഡിങ് കൗൺസൽ തസ്തികയ്ക്ക് നിയമബിരുദവും ഹൈക്കോടതിയിൽ റിട്ട് ഹർജികൾ, സിവിൽ കേസുകൾ, ആർബിട്രേഷൻ, അപ്പീലുകൾ, കരാർ മാനേജ്‌മെന്റ്, സർക്കാർ വിഷയങ്ങൾ എന്നിവ കൈകാര്യം ചെയ്ത കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രതിമാസ പ്രതിഫലം: ഒരു ലക്ഷം രൂപ.
പ്രായപരിധി 65 വയസ്.
യോഗ്യതയുള്ളവർ അപേക്ഷയും അനുബന്ധ രേഖകളും ജൂലൈ 15 വൈകിട്ട് 5 മണിക്കകം പ്രോജക്ട് ഡയറക്ടർ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (KSTP), TC 11/339, ശ്രീബാല ബിൽഡിങ്, കെസ്റ്റൺ റോഡ്, കവടിയാർ പി.ഒ., തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷകളും രേഖകളും പരിശോധിച്ച ശേഷം അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. നിയമനം ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കായിരിക്കും. പ്രവൃത്തി മികവിന്റെ അടിസ്ഥാനത്തിൽ കാലാവധി ദീർഘിപ്പിക്കാം.





