എന്‍ജിനീയറിങ് രംഗത്തെ സാദ്ധ്യതകൾ

Share:

കെ വി രാമൻ നായർ /
രാജ്യത്തിൻറെ വികസനപ്രക്രിയയിലും രാഷ്ട്രനിർമാണത്തിലും എൻജിനീയറിങ് വലിയ പങ്കുവഹിക്കുന്നു എന്നതിനാൽ തന്നെ ഈ രംഗത്തെ തൊഴിൽസാധ്യത കളും ലഭ്യതയും കൂടിവരുന്നു. ഓരോ വർഷവും പുതിയ എൻജിനീയറിംഗ് കോളേജുകൾ ഉണ്ടാകുന്നു. കൂടുതൽ കുട്ടികൾ പഠിച്ചിറങ്ങുന്നു . പുതിയ ആശയങ്ങളും കഴിവും ഉള്ള കൂടുതൽ എൻജിനീയർമാരെ ലോകത്തിന് ആവശ്യമുണ്ട് എന്നത് തന്നെയാണ് യാഥാർഥ്യം.
വൈവിധ്യവത്കരണവും സാങ്കേതികവിദ്യയുടെ ലഭ്യതയും കൂടുതൽ നവീനമേഖലകൾക്ക് തുടക്കം കുറിക്കുന്നതും അവസരങ്ങൾ വിപുലപ്പെടുത്തുന്നതുമാണ് നാം കാണുന്നത്. ആഗോളതലത്തിൽതന്നെ സാങ്കേതികമേഖല, പ്രത്യേകിച്ച് എൻജിനീയറിങ് രംഗം ശക്തിപ്പെട്ടുവരുന്നത് തൊഴിലവസരങ്ങൾ സൃഷ്​ടിച്ചിട്ടുണ്ട്.
ഐ.ടി ഇലക്േട്രാണിക്സ്​ രംഗത്ത് അതിശയിപ്പിക്കും വിധമുള്ള മാറ്റങ്ങൾക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്. ഇൻറർനെറ്റി​​െൻറ സാധ്യതകൾ ഉപയോഗപ്പെടുത്തി പരമാവധി സേവനങ്ങളും ഉപകരണങ്ങളും നിയന്ത്രിക്കുന്നവിധം ഇൻറർനെറ്റ് ഓഫ് തിങ്സ്​ (ഐ.ഒ.ടി) വളർന്നുകഴിഞ്ഞിട്ടുണ്ട്. ഡാറ്റ അനലിറ്റിക്സും ബിഗ് ഡാറ്റയും അനന്തസാധ്യതകളാണ് ലോകത്തിനുമുന്നിൽ തുറന്നിടുന്നത്.
കേരളത്തിൽ 158 എൻജിനീയറിങ് കോളജുകളിലായി 58000 ബി.ടെക് സീറ്റുകൾ നിലവിലുണ്ട്. ഇവയിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ്​ കമീഷണർ നടത്തുന്ന പ്രവേശനപരീക്ഷ (KEAM) പാസാവേണ്ടതുണ്ട്. കേന്ദ്രമാനവവിഭവശേഷി വകുപ്പിനുകീഴിൽ ഐ.ഐ.ടി പാലക്കാടും എൻ.ഐ.ടി കോഴിക്കോടും പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ സ്​പേസ്​ ടെക്നോളജിയിൽ ബി.ടെക് നൽകുന്ന തിരുവനന്തപുരം ഐ.ഐ.എസ്​.ടി മികച്ച സ്​ഥാപനമാണ്. ഇവയിലേക്കുള്ള പ്രവേശനം അഖിലേന്ത്യ പ്രവേശനപരീക്ഷ വഴിയാണ്. എൻജിനീയറിങ് പഠനരീതികൾ വ്യത്യസ്​തമാണ്. മന$പാഠമാക്കേണ്ടതല്ല ഇതെന്ന് തിരിച്ചറിയേണ്ടതുണ്ട്. വിശകലനത്തിന് പ്രാധാന്യം നൽകി അതിലെ പ്രായോഗികതലം ഉൾക്കൊണ്ടാവണം പഠനം. എൻജിനീയറിങ് കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ അഭിരുചിയും താൽപര്യവും ഏറെ പ്രധാനമാണ്. അടിസ്​ഥാനപരമായി ഡിസൈൻ, നിർമാണം, വിശകലനം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് എൻജിനീയറിങ്. യന്ത്രങ്ങളുടെ രൂപകൽപനയും പ്രവർത്തനവും ഇതിലുൾപ്പെടുന്നു.

സിവിൽ/ആർക്കിടെക്ചർ

എൻജിനീയറിങ്ങി​​െൻറ അടിസ്​ഥാന ശാഖകളിൽ പ്രധാനപ്പെട്ട ഒന്നായ സിവിൽ എൻജിനീയറിങ് നിർമാണമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൊച്ചു മതിൽ മുതൽ അംബരചുംബികളായ കെട്ടിടങ്ങളുടെ നിർമാണത്തിനുവരെ എൻജിനീയറുടെ വൈദഗ്ധ്യം അനിവാര്യമാണ്. നിർമാണമേഖല ശക്തിപ്പെട്ടുവരുന്ന വർത്തമാന കാലഘട്ടത്തിൽ ഏറെ തൊഴിൽസാധ്യതകളാണ് സിവിലിനുള്ളത്. മേക് ഇൻ ഇന്ത്യ, അമൃത് നഗരം, വ്യവസായ ക്ലസ്​റ്ററുകൾ തുടങ്ങിയ പദ്ധതികൾ ഒരുപാട് തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിൽ തന്നെ സൃഷ്​ടിക്കും. വിഴിഞ്ഞം തുറമുഖം, കൊച്ചിൻ ടെർമിനൽ, സ്​മാർട്ട് സിറ്റി, കണ്ണൂർ വിമാനത്താവളം തുടങ്ങി പൊതുമേഖലയിൽവരെ വൻ നിർമാണപദ്ധതികൾക്ക് കേരളത്തിൽ തുടക്കമിട്ടിട്ടുണ്ട്. രൂപകൽപനക്ക് പ്രാധാന്യം കൊടുക്കുന്ന ശാഖയാണ് ആർക്കിടെക്ചർ. ഇത് നിർമാണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. സിവിൽ, ആർക്കിടെക്ചർ ശാഖകൾ വൈവിധ്യങ്ങളായ മേഖലകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഡിസൈൻ, സ്​ട്രക്ചറൽ, ഇൻറീരിയർ, ഗ്രീൻ ബിൽഡിങ് തുടങ്ങി ഭിന്നമേഖലകളിൽ തൊഴിലുകൾ ലഭ്യമാണ്. റിയൽ എസ്​റ്റേറ്റ് രംഗത്തെ കുതിച്ചുചാട്ടം നിർമാണമേഖലയിൽ വൻ തൊഴിൽസാധ്യതകളാണ് തുറന്നുതന്നത്.

മെക്കാനിക്കൽ/ഓട്ടോമൊബൈൽ

നിർമാണമേഖലയോടൊപ്പം വളർന്നുവന്ന മെക്കാനിക്കൽ എൻജിനീയറിങ് രംഗത്തെ തൊഴിൽസാധ്യതകളും ധാരാളമാണ്. വലിയ യന്ത്രസാമഗ്രികൾ എന്ന പഴയ അവസ്​ഥ മാറി കൈപ്പിടിയിലൊതുങ്ങുന്ന യന്ത്രങ്ങളാണ് ഇന്ന് ഭാരിച്ചതും വലുതുമായ പ്രവൃത്തികൾ ചെയ്യുന്നത്. യേന്ത്രാപകരണങ്ങളുടെ നിർമാണം, രൂപകൽപന, പ്രവർത്തനം എന്നിവ വിശദമായി പ്രതിപാദിക്കുന്ന ശാഖയാണിത്. മെക്കാനിക്കലി​​െൻറ ഉപവിഭാഗമായ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിന് വാഹനവിപണി പുതുജീവൻ പകർന്നിട്ടുണ്ട്. ചെറു കാറുകൾ മുതൽ ആഡംബര വാഹനങ്ങൾ വരെ സാധാരണ ജീവിതത്തി​​െൻറ ഭാഗമായത് ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുന്നു. വാഹന ഡിസൈൻ, സർവിസ്​ എന്നിവയിൽ പ്രഗല്ഭരായ എൻജിനീയർമാർക്ക് ജോലിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.

മറൈൻ/നേവൽ എൻജിനീയറിങ്

സമുദ്രങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന പഠനശാഖയാണിത്. കപ്പലുകളുടെ രൂപകൽപന, പ്രവർത്തനം, സർവിസ്​ എന്നിവയൊക്കെ ഇതി​​െൻറ ഭാഗമാണ്. കപ്പലുകളുടെ നിർമാണങ്ങൾക്കും പുതിയ കണ്ടുപിടിത്തങ്ങൾക്കും മാർഗരേഖ നൽകുന്നു. ഉയർന്ന ശമ്പളമാണ് മറൈൻ സംബന്ധമായ ജോലികളിൽ ലഭിക്കുന്നത്.

ഫയർ/സേഫ്റ്റി എൻജിനീയറിങ്

പഴയകാലങ്ങളിൽനിന്ന് വ്യത്യസ്​തമായ ബഹുനില മന്ദിരങ്ങളാണ് ഇന്നു കണ്ടുവരുന്നത്. ഒറ്റപ്പെട്ട ഒരു വീട്, കൊച്ചുകെട്ടിടം എന്നിവ പതുക്കെ ഇല്ലാതാവുന്ന കാഴ്ചയാണ്. ബഹുനിലമന്ദിരങ്ങൾ ഭൂരിഭാഗവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലുമാണ്. അതിനാൽതന്നെ ഇവയുടെ സുരക്ഷിതത്വത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഫയർ/സേഫ്റ്റി തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ഈ ശാഖകളിൽ. ഈ മേഖലയിലും തൊഴിൽസാധ്യത കൂടി വരുന്നു.
ഇലക്ട്രിക്കൽ
വൈദ്യുതി സംബന്ധമായതും ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും പഠനശാഖയാണിത്. വൈദ്യുതിയില്ലാത്ത അവസ്​ഥയെക്കുറിച്ച് നമുക്ക് ആലോചിക്കാനാവില്ല. ഏറെ വെല്ലുവിളി നേരിടുന്ന മേഖലയാണിത്. നിർമാണമേഖലയിൽപോലും ഇലക്ട്രിക്കൽ എൻജിനീയറുടെ സേവനം അനിവാര്യമാണ്.

ബയോമെഡിക്കൽ ടെക്നോളജി

ഈ എൻജിനീയറിങ് ശാഖ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നു. പഴയകാലങ്ങളിൽ രോഗങ്ങളുടെ കണ്ടെത്തലുകൾ നിരന്തരമായ ഫിസിക്കൽ പരിശോധനകൾക്ക് ശേഷമായിരുന്നെങ്കിൽ ഇന്ന് യന്ത്രസഹായമില്ലാതെ ആതുരസേവനരംഗമില്ല. പരിശോധന, സർജറി തുടങ്ങി എല്ലാ രംഗത്തും യന്ത്രങ്ങളാണ്. ഇവയുടെ രൂപകൽപനയും പ്രവർത്തനവും സംബന്ധിച്ചുള്ള പഠനമാണിത്. വിദേശരാജ്യങ്ങളിൽ വൻ സാധ്യതകളാണുള്ളത്.

പെട്രോളിയം എൻജിനീയറിങ്

ഗൾഫ് മേഖലയും എണ്ണപ്പാടങ്ങളുമാണ് പെേട്രാളിയം എൻജിനീയറിങ് എന്നു കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത്. പെേട്രാളിയം ഉൽപന്നങ്ങൾ, പ്രകൃതിവാതകം ഇവയുടെ സംസ്​കരണം തുടങ്ങിയവ പ്രതിപാദിക്കുന്ന ശാഖയാണിത്. ലോക സാമ്പത്തിക വ്യവസ്​ഥയെ നിർണയിക്കുന്നതിൽ പെേട്രാളിയത്തിന് വലിയ പ്രാധാന്യമുണ്ട്. നല്ല തൊഴിൽസാധ്യതയുള്ള ഈ എൻജിനീയറിങ് ശാഖയിൽ കേരളത്തിൽ ബിരുദപഠനസൗകര്യമില്ലെങ്കിലും ചില സ്വകാര്യ സ്​ഥാപനങ്ങൾ ഇതു സംബന്ധിച്ച പരിശീലനപരിപാടികൾ നൽകിവരുന്നുണ്ട്.

ടെക്സ്​റ്റൈൽ ടെക്നോളജി

വസ്​ത്രനിർമാണരംഗവുമായി ബന്ധപ്പെട്ട മേഖലയാണിത്. വസ്​ത്രനിർമാണരംഗത്ത് വലിയ മാറ്റങ്ങളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഈ ശാഖയിൽ ഡിപ്ലോമ നൽകുന്ന സ്​ഥാപനം കണ്ണൂരിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
എയ്റോസ്​പേസ്​/എയ്റോനോട്ടിക്കൽ ടെക്നോളജി
വിമാനസംബന്ധമായ പഠനശാഖയാണിത്. കേരളത്തിലെ ചില എൻജിനീയറിങ് കോളജുകളിൽ ഇതിന് ബി–ടെക് പഠനസൗകര്യമുണ്ട്. മിടുക്കരായവർക്ക് പ്ലേസ്​മ​​െൻറിനും തടസ്സമില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്.

അഗ്രികൾചറൽ എൻജിനീയറിങ്

കാർഷികമേഖലയും അനുബന്ധ ഉപകരണങ്ങളും സംബന്ധിച്ച് പ്രതിപാദിക്കുന്ന പഠനശാഖയാണിത്. മനുഷ്യനിലനിൽപിന് ഭക്ഷ്യവസ്​തുക്കൾ അനിവാര്യമാണ്. മിക്ക കാർഷിക സർവകലാശാലകളിലും ഈ കോഴ്സുകൾ നടത്തുന്നുണ്ട്. കാർഷികമേഖലയിലെ യന്ത്രവത്കരണം കൂടുതൽ തൊഴിലുകൾ ഈ മേഖലയിൽ നൽകിയിട്ടുണ്ട്.
സ്​പേസ്​ ടെക്നോളജി
ബഹിരാകാശത്തെക്കുറിച്ചും അനുബന്ധ സംവിധാനങ്ങളെക്കുറിച്ചുമുള്ള പഠനശാഖയാണിത്. ഐ.എസ്​.ആർ.ഒ പോലുള്ള സ്​ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് തൊഴിലവസരങ്ങൾ. കേന്ദ്രസർക്കാറിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സ്​പേസ്​ ടെക്നോളജി എന്ന സ്​ഥാപനം ഈ രംഗത്ത് മികച്ച പഠനാവസരമൊരുക്കുന്നു.

ഇലക്േട്രാണിക്സ്​ / ഐ.ടി 

ഐ.ടിയും അനുബന്ധവ്യവസായവും എന്നും ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കും. സോഫ്റ്റ്വെയർ മേഖലകളിൽതന്നെയാണ് ഇപ്പോഴും കൂടുതൽ തൊഴിൽ സാധ്യതകളുള്ളത്. ഇലക്േട്രാണിക്സ്​ വ്യവസായമേഖലകളിൽ വൻ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നിത്യജീവിതത്തിൽ ഇലക്േട്രാണിക്സ്​ ഉപകരണങ്ങൾക്ക് വൻ സ്വാധീനമാണുള്ളത്. മൊബൈൽ വിപ്ലവം ഇലക്േട്രാണിക്സ്​ ഐ.ടി മേഖലകളിൽ തൊഴിൽസാധ്യത വർധിപ്പിച്ചിട്ടുണ്ട്. മേൽ പ്രതിപാദിച്ച എൻജിനീയറിങ് കോഴ്സുകൾ കൂടാതെ വിവിധങ്ങളായ പഠനസൗകര്യങ്ങൾ ഇന്ന് നിലവിലുണ്ട്. കെമിക്കൽ എൻജിനീയറിങ്, സൗണ്ട് എൻജിനീയറിങ്, മെറ്റലർജി, എൺവയൺമ​​െൻറൽ, ഇൻസ്​ട്രുമെേൻറഷൻ, മൈനിങ്, െപ്രാഡക്ഷൻ തുടങ്ങി നിരവധി സ്​പെഷലൈസേഷനുകളിൽ എൻജിനീയറിങ് പഠനസൗകര്യമുണ്ട്.

ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്

സ്പെഷലൈസ്ഡ് എന്‍ജിനീയറിങ്ങിന്‍െറ കാലത്താണ് നാമിപ്പോൾ കഴിയുന്നത് . എന്‍ജിനീയറിങ്ങില്‍തന്നെ ഏതെങ്കിലുമൊരു ശാഖയില്‍ സ്പെഷലൈസേഷനോടുകൂടിയ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ഇന്ന് നമ്മുടെ രാജ്യത്തെ സര്‍വകലാശാലകളിലുണ്ട്. രാജ്യത്തെയും വിദേശത്തെയും കമ്പനികളും റിക്രൂട്ടിങ് ഏജന്‍സികളുമെല്ലാം തിരയുന്നതും ഇപ്പോള്‍ സ്പെഷലൈസ്ഡ് എന്‍ജിനീയര്‍മാരെയാണ്. മുന്‍കാലങ്ങളില്‍ ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകളിലും മറ്റും നിയമിച്ചിരുന്നത് സാധാരണ എന്‍ജിനീയര്‍മാരെയായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്നൊരു ശാഖതന്നെ ഇന്ന് പഠിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ പോലുള്ള സ്ഥാപനങ്ങളില്‍ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനോടുകൂടിയ കോഴ്സുകള്‍ ഉണ്ട്. കൂടാതെ, ഒരു പ്രഫഷന്‍ എന്നതിനപ്പുറം, ഗവേഷണതലത്തിലേക്ക് കൂടി നമ്മുടെ കരിയര്‍ വ്യാപിപ്പിക്കണമെന്നുണ്ടെങ്കില്‍ അതിനേറ്റം ഉചിതം ഇത്തരം സ്പെഷലൈസ്ഡ് എന്‍ജിനീയറിങ് കോഴ്സുകളായിരിക്കും. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്ന ശാഖയെ പരിചപ്പെടുത്തുകയാണ് ഈ ലക്കത്തില്‍. അണു ഭൗതികത്തിന്‍െറ (ന്യൂക്ളിയര്‍ ഫിസിക്സ്) അപ്ളിക്കേഷനുകള്‍ ഉള്‍ക്കൊള്ളുന്ന എന്‍ജിനീയറിങ് ശാഖയെന്ന് ഇതിനെ സാമാന്യമായി വിശേഷിപ്പിക്കാം. ആണവ റിയാക്ടറുകളുടെ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്നതാണിത്. റിയാക്ടറുകള്‍ മാത്രമല്ല, ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകള്‍ തുടങ്ങി ആണവായുധങ്ങളുടെ നിര്‍മാണങ്ങളില്‍വരെ ഒരു ന്യൂക്ളിയാര്‍ എന്‍ജിനീയര്‍ക്ക് കാര്യമായ പങ്കുണ്ട്. ഇതുകൂടാതെ മെഡിക്കല്‍രംഗത്തും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ക്ക് സാധ്യതകളുണ്ട്. മെഡിക്കല്‍ ഫിസിക്സിന്‍െറ ലോകവും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ സംബന്ധിച്ചിടത്തോളം വിശാലമാണ്. റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ആധുനിക ചികിത്സാരീതിയായ ന്യൂക്ളിയാര്‍ മെഡിസിന്‍െറ മേഖലയാണ് മറ്റൊരു സാധ്യതയുള്ള മേഖല. മിക്കവാറും ആളുകള്‍ പൊതുവെ അവഗണിക്കുന്ന ഒരു കോഴ്സാണ് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്. ആണവോര്‍ജ ഉല്‍പാദനവുമായും ആണവ സുരക്ഷയുമായും ബന്ധപ്പെട്ട് നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യറുണ്ട്. ആവശ്യത്തിന് ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ രാജ്യത്തില്ല എന്നതാണ് യാഥാര്‍ഥ്യം. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനുകള്‍ ഉണ്ട്. ന്യൂക്ളിയാര്‍ മെഡിക്കല്‍ എന്‍ജിനീയറിങ്, ന്യൂക്ളിയാര്‍ ഡിസൈനിങ് എന്‍ജിനീയറിങ് തുടങ്ങി മറ്റൊരു ലോകം തന്നെയുണ്ട്. ഗവേഷണരംഗത്ത് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒന്നായി ഈ എന്‍ജിനീയറിങ് ശാഖ മാറിയിരിക്കുന്നു. മറ്റ¥േതാരു എന്‍ജിനീയറിങ് ശാഖ പോലത്തെന്നെ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് ബിരുദ കോഴ്സുകള്‍ നാലുവര്‍ഷവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ രണ്ട് വര്‍ഷവുമാണ്. പ്ളസ്ടുവിന് ശാസ്ത്ര വിഷയം പഠിച്ചവര്‍ക്കാണ് ബിരുദ കോഴ്സിന് യോഗ്യത. പ്രവേശ പരീക്ഷയും പാസായിരിക്കണം. ഭൗതിക ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളില്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു കോഴ്സാണിത്.

ജനിതക എന്‍ജിനീയറിങ്.

സമീപകാലത്ത് വികസിച്ചുവന്ന ശാസ്ത്ര മേഖലയാണ് ജനിതക എന്‍ജിനീയറിങ്. ഒരു അണുജീവിയുടെ (ഓര്‍ഗാനിസം) ഡി.എന്‍.എയില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുന്ന സാങ്കേതിക വിദ്യയാണിത്. ഇതിനായി അണുജീവിയുടെ ജീനുകള്‍ നീക്കംചെയ്യുകയോ പുതിയവ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നു. ഒൗഷധ നിര്‍മാണം മുതല്‍ കാര്‍ഷിക മേഖലയില്‍ വരെ ഏറെ പ്രയോജനങ്ങളുള്ള സാങ്കേതിക വിദ്യയാണിത്.
ഏറെ പുരോഗമിച്ച ബയോടെക്നോളജിയുടെ ഒരു ശാഖയാണ് ജനിതക എന്‍ജിനീയറിങ്. പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങളുടെ ഉല്‍പാദനം, പരിസ്ഥിതി സംരക്ഷണം, ഡി.എന്‍.എ പരിശോധന ആവശ്യമായ കേസുകള്‍ എന്നിവയിലും ജനിതക എന്‍ജിനീയറിങ് സങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വരുന്നു.
ജീവനുള്ള ഏത് വസ്തുവിന്‍െറയും സുപ്രധാന ഘടകമാണ് കോശങ്ങള്‍. ന്യൂക്ളിയസ് കോശങ്ങളുടെ പ്രധാന ഭാഗവും. ഇതിലാണ് ഡി.എന്‍.എ, ആര്‍.എന്‍.എ എന്നിവ അടങ്ങിയിരിക്കുന്നത്. തലമുറകളുടെ വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന ജീനുകള്‍ ഡി.എന്‍.എയുടെ ചെറിയൊരു ഭാഗമാണ്. ജീവനുള്ള ഒരു വസ്തുവിന്‍െറ എല്ലാ സ്വഭാവ സവിശേഷതകളും പെരുമാറ്റങ്ങളുമെല്ലാം ഡി.എന്‍.എയില്‍ അടങ്ങിയിട്ടുള്ള ജീനുകളെ അടിസ്ഥാനമാക്കിയായിരിക്കും. ഈ ജീനുകളില്‍ ഒന്ന് മാറ്റി മറ്റൊന്ന് ചേര്‍ത്താല്‍ ജീവവസ്തുവിന്‍െറ സ്വഭാവ സവിശേഷതകളിലും ഗുണത്തിലും മറ്റും മനുഷ്യന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ഇതിനായി വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കപ്പെടുന്നു. ഈ സാങ്കേതികവിദ്യകളെയാണ് ജനിതക എന്‍ജിനീയറിങ് എന്ന് വിളിക്കുന്നത്.
ജനിതക എന്‍ജിനീയറിങ് വഴി രൂപപ്പെടുത്തിയെടുക്കുന്ന ജീവവസ്തുക്കളെ ജനറ്റിക്കലി മോഡിഫൈഡ് ഓര്‍ഗാനിസംസ് (ജി.എം.ഒ) എന്ന് വിളിക്കുന്നു. കാര്‍ഷിക മേഖലയില്‍ ഇതിനകം വഴുതന, തക്കാളി, പരുത്തി എന്നിവയുടെ ഉല്‍പാദനത്തിന് ജി.എം.ഒ ഉപയോഗിക്കുന്നുണ്ട്. ഈ ഉല്‍പന്നങ്ങളുടെ ജീനുകളില്‍ ചിലത് മാറ്റി മറ്റ് ചിലത് സ്ഥാപിക്കുക വഴി ഇവക്ക് കീടങ്ങളുടെ ആക്രമണം ചെറുക്കാനുള്ള ശേഷിയാണ് ലഭ്യമാക്കിയത്. ജീനില്‍ വരുത്തിയ മാറ്റം വഴി കീടങ്ങള്‍ വിളയെ ആക്രമിക്കുമ്പോള്‍ ചെടിതന്നെ ചില കീടനാശിനികള്‍ ഉല്‍പാദിപ്പിക്കുകയും കീടങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഈ സാങ്കേതികത പ്രയോജനപ്പെടുത്തുക വഴി രാസ കീടനാശിനികളുടെ ഉപയോഗം ഗണ്യമായി കുറക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുപോലെ മണ്ണില്‍ അലിഞ്ഞുചേരാത്ത പ്ളാസ്റ്റിക് പോലുള്ള വസ്തുക്കളെ അഴുകിപ്പിക്കുന്ന ചില ബൈക്രോബുകളും ജനിതക എന്‍ജിനീയറിങ് സങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒൗഷധനിര്‍മാണ മേഖലയില്‍ ഇന്‍സുലിന്‍, ആന്‍റിബയോട്ടിക്കുകള്‍, വാക്സിനുകള്‍ എന്നിവയുടെ വികസനത്തിനും ജനിതക എന്‍ജിനീയറിങ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
എൻജിനീയറിങ് കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ അഭിരുചിക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. കേവല ബിരുദസമ്പാദനത്തിനപ്പുറത്ത് വൈദഗ്ധ്യത്തിന് പ്രാധാന്യമേറുന്ന കാലത്താണ് നാം ജീവിക്കുന്നത്. അനുദിനം വളർന്നുവരുന്ന സാങ്കേതികമേഖലയിൽ വികാസം പ്രാപിക്കുന്ന ശാഖയാണ് എൻജിനീയറിങ്. മനുഷ്യനിർമിതമായ ഏതു വസ്​തുവി​​െൻറ പിന്നിലും ഒരു എൻജിനീയറുണ്ട് എന്നത് തന്നെയാണ് എൻജിനീയറിംഗ് രംഗത്തെ തൊഴിൽ സാധ്യതകൾ വര്ധിപ്പിക്കുന്നതും.

Share: