മൃഗസംരക്ഷണ ഓഫീസിൽ ഒഴിവ്

പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ MSU-PG-VET തസ്തികയിൽ ഒരു ഒഴിവുണ്ട്.
യോഗ്യത : കെ.എസ്.വി.സി രജിസ്ട്രേഷനൊപ്പം എം.വി.എസ്.സി (സർജറി) യും എൽ.എം.വി ലൈസൻസും പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി: 2025 ജനുവരി 1ന് 60 വയസ്സ് കവിയാൻ പാടില്ല.
യോഗ്യരായവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.





