എസ് എസ് എൽ സിക്കാരായ കായിക താരങ്ങൾക്ക് അവസരം

Share:

ഫുട്ബോള്‍ , അത്ത് ലറ്റിക്സ്, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ഹാന്‍ഡ്‌ ബോള്‍, കബഡി, അക്വാറ്റിക്സ്, ക്രോസ്-കണ്‍ ട്രി , ജൂഡോ, ഹോക്കി, ഫെന്‍സിംഗ്, വാട്ടര്‍ സ്പോര്‍ട്ട്സ്, റെസ് ലിങ്ങ്,ബോക്സിങ്ങ്, വെയ്റ്റ് ലിഫ്റ്റിംഗ്, ജിംനാസ്റ്റിക്സ്, വുഷു, തയ്ക്ക്വാൺഡോ, ആര്‍ച്ചറി, സെപക്താക്രോ, ഷൂട്ടിംഗ് (സ്പോര്‍ട്സ്), ഇക്വസ്ട്രിയന്‍, സൈക്ലിംഗ്, എന്നീ കായിക ഇനങ്ങളിൽ മികവു തെളിയിച്ചവർക്ക് ഇപ്പോൾ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാം.അര്‍ദ്ധ സേനാ വിഭാഗമായ സശസ്ത്ര സീമാബൽ കോണ്‍സ്റ്റബിൾ (ജനറല്‍ ഡ്യൂട്ടി)  തസ്തികയിൽ  355 ഒഴിവുകളാണുള്ളത് .  ഗ്രൂപ്പ് സി നോണ്‍-ഗസറ്റഡ് തസ്തികകള്‍ ആണിത്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

യോഗ്യത: എസ്.എസ്.എല്‍.സി, അല്ലെങ്കില്‍ തത്തുല്യം. മുകളില്‍ പറഞ്ഞിരിക്കുന്ന കായിക ഇനങ്ങളില്‍ ഏതെങ്കിലും ഇന്ത്യയെ പ്രതിനിധാനം ചെയ്ത് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം.

പ്രായം: 05-05-2017 നു 18നും 23നും മദ്ധ്യേ. ഉയര്‍ന്ന പ്രായത്തിൽ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവ് ലഭിക്കും. വിമുക്ത ഭടന്മാര്‍ക്ക് ചട്ടപ്രകാരവും.

അപേക്ഷിക്കേണ്ട വിധം:  www.ssbrectt.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ച മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

അവസാന തീയതി: ജൂണ്‍ 5

Share: