ഇ.സി.ജി ടെക്‌നീഷ്യന്‍: അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ ഒഴിവുള്ള രണ്ട് തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
വി.എച്ച്.എസ്.ഇ (ഇസിജി ആന്‍ഡ് ബയോമട്രിക്) പാസായ ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായം : 25നും 40നും ഇടയില്‍

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ അഞ്ചിനകം യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെൻറ് എക്‌സ്‌ച്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

Share: