അപ്രൻറീസ് ട്രെയിനിങ്

Share:

തിരുഃ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ / പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്ക് കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്മെൻറ് സെൻററും ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രൻറീസ്ഷിപ്പ് ട്രെയിനിങ്ങും ചേ‍ര്‍ന്ന് 28 ന് രാവിലെ 9 ന് പാലക്കാട് പോളിടെക്നിക് കോളേജില്‍ വച്ച് അപ്രൻറീസുകളെ തിരഞ്ഞെടുക്കുന്നു.

കൊച്ചി മെട്രോ, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറി, എഫ് എ സി ടി, ഡിപി വേള്‍ഡ്, കെ എസ് ഇ ബി, ബി എസ് എന്‍ എല്‍, കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍, കൊച്ചി ഇൻറ ര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കണ്ണൂര്‍ എയര്‍പോര്‍ട്ട്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പങ്കെടുക്കും.

ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്, ബി.എ, ബി.എസ്.സി, ബി.കോം, ബിബിഎ, ബിസിഎ, നഴ്സിങ്, ബി.ഫാം, ഡി.ഫാം, ഹോട്ടല്‍ മാനേജ്‌മെൻറ് തുടങ്ങിയ കോഴ്സുകള്‍ പാസായി അഞ്ച് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രൻറീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം.

താല്‍പര്യമുള്ളവ‍ര്‍ എസ്.ഡി സെൻററില്‍ രജിസ്റ്റ‍ര്‍ ചെയ്ത് കഴിഞ്ഞതിനു ശേഷം ഇ മെയില്‍ മുഖേന ലഭിച്ച രജിസ്ട്രേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസലും പകര്‍പ്പുകളും ബയോഡാറ്റയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ സൂപ്പര്‍വൈസറി ഡെവലപ്മെൻറ് സെൻററില്‍ ജൂൺ 26 നു മുന്‍പായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sdcentre.org, 0484 2556530, sdckalamassery@gmail.com

Share: