ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Share:

ആലപ്പുഴ : പുറക്കാട് ഗവ. ഐ. ടി. ഐ ലെ ഇൻറീരിയര്‍ ഡിസൈന്‍ ആൻറ് ​ഡെക്കറേഷന്‍ ട്രേഡില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം നടത്തുന്നു.

അഭിമുഖം ഏപ്രില്‍ 28 രാവിലെ 11 മണിക്ക് നടക്കും.

യോഗ്യത: ഇൻറീരിയര്‍ ഡിസൈന്‍ ആൻറ് ഡെക്കറേഷന്‍/ ആര്‍ക്കിടെക്ചര്‍/ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എ ഐ സി ടി ഇ / യുജിസി അംഗീകരിച്ച എഞ്ചിനീയറിംഗ് ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇൻറീരിയര്‍ ഡിസൈന്‍ ആൻറ് ഡെക്കറേഷന്‍/ ആര്‍ക്കിടെക്ചര്‍ /സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എ ഐ സി ടി ഇ/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇൻറീരിയര്‍ ഡിസൈന്‍ ആൻറ് ഡെക്കറേഷന്‍ ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കേണ്ടതാണ് . ഫോൺ:0477 2298118

Share: