ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

Share:

മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളേജിലെ എസ് ഡി എം ആര്‍ യൂണിറ്റിലേക്ക് ഒരു ഓഫീസ് അസിസ്റ്റൻറ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ബിരുദവും എം.സി.എയും / യു.ജി.സി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ച സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ആരോഗ്യ-ഗവേഷണ മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോണ്‍ നമ്പര്‍ എന്നിവ ഫെബ്രുവരി 19 ന് വൈകുന്നേരം അഞ്ചിനു മുന്‍പായി careergmcm@gmail.com ഇമെയില്‍ വിലാസത്തില്‍ അയക്കണം.

ഫോണ്‍ 0483 2765056.

Share: