സംരംഭകത്വ ബോധവൽക്കരണ വർക്ഷോപ്പ്
എറണാകുളം : സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറെർപ്രണർഷിപ്പ് ഡെവലപ്പ്മെൻറ് (കീഡ്) ഇ-കൊമേഴ്സ് വിഷയത്തിൽ ഏകദിന സംരംഭകത്വ ബോധവത്കരണ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.
സംരംഭകർക്കായി ജനുവരി 31 ന് കളമശേരിയിലുള്ള കീഡിൻറെ ക്യാമ്പസിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഫ്ലിപ്കാർട്ട്, ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സ്, ഗവ ഇ മാർക്കറ്റ് പ്ലേസ് പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്.
താത്പര്യമുള്ളവർ http://kied.info/training-calender/ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ജനുവരി 29-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വർക്ക്ഷോപ്പ് സൗജന്യമായതിനാൽ തിരെഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/ 2550322/9188922785.